വട്ടംകറക്കിയ ഉദ്യോഗസ്ഥരോട് ജോയി പകരംവീട്ടിയത് ജീവന്‍വെടിഞ്ഞ്
പേരാമ്പ്ര: ഭാര്യയുടെ പേരിലുള്ള ഭൂമിക്ക് നികുതി അടയ്ക്കാന്‍ നിരന്തരമായി വില്ലേജ് ഓഫിസില്‍ കയറിയിറങ്ങിയിട്ടും മനസലിയാത്ത ഉദ്യോഗസ്ഥരോട് ചെമ്പനോടയിലെ ജോയി പകരംവീട്ടിയത് സ്വന്തം ജീവന്‍ വെടിഞ്ഞ്.
വില്ലേജ് ഓഫിസില്‍ നിരന്തരമായി എത്തുന്ന ജോയിയെ ശല്യക്കാരനായിട്ടാണ് ഉദ്യോഗസ്ഥര്‍ കണ്ടത്. ഗത്യന്തരമില്ലാതെയാണ് കഴിഞ്ഞ വര്‍ഷം ജോയിയും കുടുംബവും വില്ലേജ് ഓഫിസിനു മുന്നില്‍ സത്യഗ്രഹമിരുന്നത്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് അന്ന് സത്യഗ്രഹം അവസാനിപ്പിച്ചത്. താല്‍ക്കാലികമായി നികുതി സ്വീകരിച്ച അധികൃതര്‍ തുടര്‍നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ജോയിയും കുടുംബവും വീണ്ടും നികുതി അടച്ച് രേഖകള്‍ ശരിയാക്കി ഭൂമി വില്‍ക്കാന്‍ ശ്രമിച്ചത്.
കടക്കെണിയിലായതിനെ തുടര്‍ന്ന് ഭൂമി വില്‍ക്കണമെന്നും രേഖകള്‍ ശരിയാക്കിത്തരണമെന്നും നിരന്തരമായി ആവശ്യപ്പെട്ടിട്ടും നിരാശയായിരുന്നു ഫലം. ആവശ്യം അംഗീകരിക്കാത്ത പക്ഷം വില്ലേജ് ഓഫിസില്‍ ആത്മഹത്യ ചെയ്യുമെന്ന് കാട്ടി വില്ലേജ് ഓഫിസര്‍ക്ക് ജോയി കത്ത് നല്‍കിയിരുന്നു. എന്നാല്‍ വില്ലേജ് അധികൃതര്‍ യാതൊരു കനിവും കാണിച്ചില്ല.
ഭര്‍ത്താവ് കടുത്ത മന: പ്രയാസത്തിലാണെന്നും കടം കയറിയതിനെ തുടര്‍ന്ന് ഭൂമി വിറ്റ് സൈ്വര്യമായി ജീവിക്കണമെന്നും വില്ലേജ് അധികരുടെ മുന്നില്‍ കേണപേക്ഷിച്ചിട്ടും പുച്ഛിച്ചു തള്ളുകയായിരുന്നുവെന്ന് ജോയിയുടെ ഭാര്യ മോളി പറഞ്ഞു. തന്റെ പക്കല്‍ നിന്ന് പുതിയ അപേക്ഷ എഴുതി വാങ്ങി വീണ്ടും വീണ്ടും വഞ്ചിക്കുകയാണ് അവര്‍ ചെയ്തത്.
രേഖകള്‍ ശരിയാക്കി തരാന്‍ ലക്ഷങ്ങള്‍ കൈക്കൂലി ആവശ്യപ്പെട്ടു. പണം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് കടുത്ത പ്രയാസം അനുഭവിച്ചു.
വേദനകളും പരിഭവങ്ങളും കടിച്ചമര്‍ത്തിയാണ് ഭര്‍ത്താവ് കഴിഞ്ഞത്. ജീവന്‍ വെടിയുമെന്ന് കരുതിയില്ല. തന്റെ കുടുംബത്തേയും ഭര്‍ത്താവിനെയും ദ്രോഹിച്ച ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മോളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."