മഞ്ചേരിയിലെ എക്‌സൈസ് ഓഫിസ് തകര്‍ച്ചാ ഭീഷണിയില്‍
മഞ്ചേരി: വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി മേലാക്കത്തെ എക്‌സൈസ് റെയ്ഞ്ച് ഓഫിസില്‍ ജോലി ചെയ്യുന്ന പതിനഞ്ച് ജീവനക്കാര്‍ക്ക് ജീവന്‍ പണയംവെച്ച് കഴിയേണ്ട അവസ്ഥയാണ്. പൊളിഞ്ഞു വീഴാറായ കെട്ടിടത്തില്‍ നിന്ന് ഓഫിസ് പ്രവര്‍ത്തനം മാറ്റാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജീവനക്കാര്‍ പലതവണ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. ചുമരുകള്‍ക്ക് വിള്ളല്‍ അനുഭവപ്പെട്ടു തുടങ്ങി. ഓടു മേഞ്ഞ പട്ടികകള്‍ ചിതലരിച്ചതോടെ ജീവനക്കാര്‍ ആശാരിയുടെ തൊഴില്‍ കൂടി ചെയ്യേണ്ടി വന്നു. അരീക്കോട്, എടവണ്ണ, കാവനൂര്‍, കീഴുപറമ്പ്, തൃക്കലങ്ങോട്, പാണ്ടിക്കാട്, പുല്‍പ്പറ്റ, ഊര്‍ങ്ങാട്ടിരി, ചീക്കോട് എന്നീ ഒന്‍പത് പഞ്ചായത്തുകളും മഞ്ചേരി നഗരസഭയുമാണ് മഞ്ചേരി റെയ്ഞ്ച് ഓഫിസിനു കീഴില്‍ വരുന്ന പ്രദേശങ്ങള്‍. ഇത്രയും ഭാഗങ്ങളില്‍ നിന്ന് മാസത്തില്‍ ശരാശരി എഴുപത് കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിവിധ കേസുകളിലെ തൊണ്ടി വാഹനങ്ങള്‍ കൂടി പിടിച്ച് കൊണ്ടു വരുന്നതോടെ സ്ഥലപരിമിധി മൂലം അധികൃതര്‍ പ്രയാസം നേരിടുകയാണ്. കേസ് ഫയലുകള്‍ ഭദ്രമായി സൂക്ഷിക്കാന്‍ പോലും സാധിക്കാത്ത രീതിയിലാണ് ഓഫിസിന്റെ കിടപ്പ്. ചുറ്റുമതിലുകളോ, ഗെയ്‌റ്റോ ഇല്ലാത്ത ഈ ഓഫിസ് സുരക്ഷാ സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. പരിമിതമായ സൗകര്യങ്ങളുള്ള കെട്ടിടത്തില്‍ ഉദ്യോഗസഥര്‍ക്കു ഇരിക്കാനും തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്നതിനും വേണ്ടവിധം ഇടമില്ല. ഇടുങ്ങിയ കെട്ടിടം പ്രദേശത്തെ സ്വകാര്യ വ്യക്തി വാടക്കു നല്‍കിയതാണ്. 890 രൂപയാണ് വാടകയിനത്തില്‍ നല്‍കുന്നത് എന്നതിനാല്‍ അറ്റകുറ്റ പ്രവൃത്തികളെല്ലാം ചെയ്യുന്നത് ജീവനക്കാര്‍ തന്നെ. കഴുക്കോലും പട്ടികയും പുതിക്കിപണിത് മേല്‍ക്കൂര തലയില്‍ വീഴാതെ സൂക്ഷിക്കേണ്ട ചുമതലയും ജീവനക്കാര്‍ക്ക് തന്നെ. ഒന്‍പത് പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍ക്കൊള്ളുന്ന ഭാഗങ്ങളില്‍ എക്‌സൈസ് വകുപ്പിനു ഭാരിച്ച ചുമതലകളാണ് നിര്‍വഹിക്കാനുള്ളത്. ഭൗതിക അസൗകര്യങ്ങള്‍ പലപ്പോഴും വകുപ്പിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു തടസമാകാറുണ്ടന്ന ആക്ഷേപം ശക്തമാകുകയാണ്. കെട്ടിടം നിര്‍മിക്കാന്‍ സ്വന്തമായി ഭൂമി ലഭ്യമായിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ആധുനിക സൗകര്യങ്ങളോടെയുള്ള ഓഫിസ് കെട്ടിടത്തിന്റെ രൂപ രേഖ തയാറാക്കി സര്‍ക്കാറിലേക്ക് അയച്ച് കൊടുത്തിരുന്നെങ്കിലും തുടര്‍നടപടികള്‍ കടലാസില്‍ ഒതുങ്ങുകയാണ്.
മഞ്ചേരി മലപ്പുറം റോഡിലെ കോ ഓപ്പറേറ്റീവ് കോളജിനു സമീപത്ത് 35 സെന്റ് സ്ഥലമാണ് കെട്ടിട നിര്‍മാണത്തിന് അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇതു റവന്യു വകുപ്പ് മഞ്ചേരി എക്‌സൈസ് വകുപ്പിനു നല്‍കിയിരുന്നുവെങ്കിലും സര്‍വേ നമ്പറിലെ ചില അപാകതകള്‍ കാരണം ഉടമസ്ഥാവകാശം എക്‌സൈസ് വകുപ്പിനു വിട്ടുകിട്ടിയിരുന്നില്ല. എന്നാല്‍ അതു പരിഹരിച്ച് സ്ഥലം എക്‌സൈസ് വകുപ്പിനു കൈമാറിയതായുള്ള ഓര്‍ഡര്‍ ലഭിച്ചെങ്കിലും കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇപ്പോഴും ജീവന്‍വെച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ കുറവും പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള മാഫിയകളെ അമര്‍ച്ചചെയ്യുന്നതിനു ജീവനക്കാരും മറ്റു ഭൗതിക സൗകര്യങ്ങളും കൂടുതല്‍ ആവശ്യമായി വന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."