HOME
DETAILS

പ്രളയം: സമസ്ത പുനരധിവാസ പദ്ധതി സഹായ വിതരണം 25നും 28നും

  
backup
October 22 2019 | 17:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%aa-4

 

ചേളാരി: സമസ്ത 'പ്രളയക്കെടുതി പുനരധിവാസ പദ്ധതിയില്‍' നിന്നുള്ള സാമ്പത്തിക സഹായവിതരണം ഒക്ടോബര്‍ 25ന് വൈകുന്നേരം 4.30ന് മലപ്പുറം ജില്ലയിലെ പാതാറിലും 28ന് രാവിലെ 10ന് വയനാട് ജില്ലയിലെ മേപ്പാടിയിലും നടക്കും. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലുംപെട്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ വീടുകള്‍, പള്ളികള്‍, മദ്‌റസകള്‍, സ്ഥാപനങ്ങള്‍ എന്നിവ പുനരുദ്ധരിക്കുന്നതിനുമായാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാതാര്‍ ജുമാമസ്ജിദ് പുനര്‍നിര്‍മിക്കുന്നതിന് സമസ്ത വാങ്ങിയ സ്ഥലത്തിന്റെ രേഖ കൈമാറ്റവും പോത്തുകല്ല് പഞ്ചായത്തിലെ മാങ്ങോട് നിസ്‌കാരപള്ളി, നീര്‍പുഴ മുക്കം, അമ്പുട്ടാന്‍ പൊട്ടി എന്നീ മദ്‌റസകള്‍ക്കും ഉരുള്‍പൊട്ടല്‍ മൂലം ദൂരിതമനുഭവിക്കുന്നവര്‍ക്കുമുള്ള സാമ്പത്തിക സഹായ വിതരണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലെയും പരിസരത്തെയും ദുരിതബാധിതര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും നിര്‍വഹിക്കും.
ഉരുള്‍പൊട്ടലിനും പ്രളയത്തിനും ഇരയായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച മുഫത്തിശുമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. ഉരുള്‍പൊട്ടലില്‍ കൂടുതല്‍ ദുരിതങ്ങളുണ്ടായ പാതാറിലും പുത്തുമലയിലുമാണ് സാമ്പത്തിക സഹായം നല്‍കുന്നത്. തുടര്‍ന്ന് കുടക് ജില്ല ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്രങ്ങളില്‍വച്ചും അര്‍ഹരായവര്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago