കുല്ഭൂഷണ് വീണ്ടും ദയാഹരജി സമര്‍പ്പിച്ചതായി പാകിസ്താന്
ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവ് വീണ്ടും ദയാഹരജി സമര്‍പ്പിച്ചതായി പാകിസ്താന് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവിദ് ബാജ്വ. പാകിസ്താന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗമായ ഇന്റര്‍ സര്‍വിസസ് പബ്ലിക് റിലേഷന്‍സിന്റെ (ഐ.എസ്.പി.ആര്) വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്താനില്‍ നടന്ന വിവിധ ചാരപ്രവര്‍ത്തനങ്ങളിലും ഭീകരകൃത്യങ്ങളിലും പങ്കുള്ളതായി കുല്ഭൂഷണ് സമ്മതിച്ചതായും പ്രസ്താവനയില്‍ പറയുന്നു. താന്‍ കാരണം നിരവധി പേരുടെ ജീവനും സ്വത്തുക്കള്‍ക്കും നാശനഷ്ടമുണ്ടായതില്‍ കുല്ഭൂഷണ് ഖേദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബാജ്വ പറഞ്ഞു. തന്റെ അവസ്ഥ കണക്കിലെടുത്ത് ദയാഹരജി പരിഗണിക്കണമെന്ന് കുല്ഭൂഷണ് പാക് സൈനിക മേധാവിയോട് ആവശ്യപ്പെടുകയായിരുന്നുവത്രേ.
ഇതിനു മുന്‍പും കുല്ഭൂഷണ് ജാദവ് പാക് സൈനിക കോടതി മുന്‍പാകെ ദയാഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഹരജി തള്ളുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പാകിസ്താന് സൈനിക കോടതി കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസം ഹേഗിലെ അന്താരാഷ്ട്ര കോടതി വധശിക്ഷ തടഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."