സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ രാവുണ്ണിയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു
അങ്ങാടിപ്പുറം: സ്വന്തമായി വീടില്ലാത്ത രാവുണ്ണിയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു. അങ്ങാടിപ്പുറം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ വലമ്പൂര്‍ സ്വദേശിയും എസ്.സി വിഭാഗക്കാരനുമായ വാകശ്ശേരി രാവുണ്ണി എന്ന ബാലനാണ് വീടില്ലാഞ്ഞിട്ടും വീടു@െണ്ടന്ന അധികൃതരുടെ കെണിയില്‍ കുടുങ്ങി ആനുകൂല്യം ലഭിക്കാതെ നട്ടം തിരിഞ്ഞിരുന്നത്.
2015 -16 വര്‍ഷത്തെ പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി ഓഫിസ് പ്രസിദ്ധീകരിച്ച ഭവന നിര്‍മാണത്തിനുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഭവന രഹിതനായ രാവുണ്ണിയുടെ പേര് 18ാമത് നമ്പറുകാരനായി ഉ@ണ്ടായിരുന്നുവെങ്കിലും രാവുണ്ണിയെ ഒഴിവാക്കി ഒന്നു മുതല്‍ 44 വരെയുള്ള ഗുണഭോക്താക്കളെ ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കുകയും ചെയ്തു.
ഇത് ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങള്‍ പഞ്ചായത്തിലേക്ക് വിവിധ രൂപത്തില്‍ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പട്ടികജാതിക്കാരനോടുള്ള അവകാശ നിഷേധവും ചൂണ്ട@ിക്കാണിച്ച് ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പട്ടികജാതി ഓഫുസര്‍, സബ് കലക്ടര്‍ പെരിന്തല്‍മണ്ണ, ജില്ലാ പട്ടികജാതി ഓഫിസര്‍, എന്നിവര്‍ക്കെല്ലാം രാവുണ്ണി പരാതിയും നല്‍കിയിരുന്നു. തുടര്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം ഇന്നലെയാണ് ഇതു സംബന്ധിച്ച ഉടമ്പടിയില്‍ പഞ്ചായത്ത് ഓഫുസില്വച്ച് വി.ഇ.ഒ മുന്‍പാകെ രാവുണ്ണി ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."