ജേക്കബ് സുമക്കെതിരേ രഹസ്യ വിശ്വാസ വോട്ടെടുപ്പ്
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റ് ജേക്കബ് സുമക്കെതിരേ സ്വകാര്യ വിശ്വാസ വോട്ടെടുപ്പിന് സുപ്രിംകോടതി അനുമതി. സുമക്കെതിരേ ജനകീയ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് സ്വകാര്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്താന്‍ കോടതി അനുമതി നല്‍കിയത്.
സാമ്പത്തികകാര്യമന്ത്രി പ്രവീണ്‍ ഗോര്ദാനെ പുറത്താക്കി നിയമസഭ പുനഃസംഘടിപ്പിച്ചതിനു പിന്നാലെ ജേക്കബ് സുമക്കെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗോര്ദാനെ പുറത്താക്കിയത് തകര്‍ച്ചയിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ സാമ്പത്തിക മേഖലയ്ക്ക് വലിയ ആഘാതമാണുണ്ടാക്കിയത്. ഇതിനെതിരേയാണ് പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളും ചേര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിരവധി അഴിമതി ആരോപണങ്ങളുടെ ഭാഗമായി രാജിവച്ചൊഴിയാന്‍ വന്‍ സമ്മര്‍ദമാണ് സുമക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."