HOME
DETAILS

പ്രിയ മൈതാനത്ത് ഒരിക്കല്‍കൂടി അഫീല്‍ എത്തി, വിട പറയാന്‍ മാത്രം...

  
backup
October 22 2019 | 17:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%ae%e0%b5%88%e0%b4%a4%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%92%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d

ഈരാറ്റുപേട്ട: ഏറെ സ്‌നേഹിച്ചിരുന്ന ഫുട്‌ബോളിന് പിന്നാലെ താന്‍ ഒരുപാട് തവണ ഓടിയ പാലായിലെ ആ സ്റ്റേഡിയത്തില്‍ അഫീല്‍ ഒരിക്കല്‍കൂടി എത്തി. എന്നാല്‍ ഇത്തവണ പതിവുപോലെ കാലില്‍ ബൂട്ടും ദേഹത്ത് ജഴ്‌സിയും ഒന്നും ഉണ്ടായിരുന്നില്ല. പകരം ചേതനയറ്റ ശരീരവും അത് മുഴുവനായി മൂടിയ വെള്ളത്തുണിയും മാത്രമായിരുന്നു. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഒക്ടോബര്‍ നാലിന് പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ഹാമര്‍ തലയില്‍ പതിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് 17 ദിവസം മരണത്തോട് മല്ലിട്ട് തിങ്കളാഴ്ച വിട പറഞ്ഞ പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സന്റെ മൃതദേഹം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ അപകടം നടന്ന സ്റ്റേഡിയത്തിലെ പ്രധാന ഗേറ്റിലുമെത്തിച്ചിരുന്നു. അഫീലിന് തന്റെപ്രിയ സ്റ്റേഡിയത്തോട് വിടപറയാന്‍ വേണ്ടി മാത്രം.
സഹപാഠികളുടെയും അധ്യാപകരുടെയും ബന്ധുക്കളുടെയുംം നാട്ടുകാരുടെയുംം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയോടെ അഫീലിന്റെ മൃതദേഹം മൂന്നിലവ് പഞ്ചായത്തിലെ ചൊവ്വുര്‍ സെന്റ് മാത്യൂസ് സി.എസ്.ഐ ചര്‍ച്ച് സെമിത്തേരിയില്‍ ഇന്നലെ വൈകുന്നേരം ആറിന് തടിച്ചുകൂടിയ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
ഇന്നലെ കാലത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് സ്വദേശത്തേക്ക് മൃതദേഹം കൊണ്ടുപോയത്. ജില്ലാ കലക്ടര്‍ എസ്. സുധീര്‍ എത്തിയ ശേഷമാണ് ഇന്നലെ രാവിലെ ഒന്‍പതിന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. 10.30ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അടക്കമുള്ളവര്‍ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അഫീല്‍ പഠിച്ചിരുന്ന സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ആദ്യം മൃതദേഹമെത്തിച്ചത്. ഓഡിറ്റോറിയത്തില്‍ അരമണിക്കൂറോളം പൊതുദര്‍ശന ചടങ്ങുകള്‍ നടന്നു. ജോസ് കെ. മാണി എം.പി അടക്കമുള്ള രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു. തുടര്‍ന്ന് മൂന്നിലവ് പഞ്ചായത്തിലെ ചൊവ്വൂരിലുള്ള വസതിയിലേക്ക് മൃതദേഹം എത്തിച്ചു. മകന്റെ മരണത്തില്‍ വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കള്‍ കണ്ടുനിന്നവര്‍ക്കും വേദനയായി. ജോണ്‍സന്‍ന്റെയും ഡാര്‍ളിയുടെയും ഏകമകനായിരുന്നു അഫീല്‍. അപകടദിവസം മുതല്‍ ആശുപത്രിയിലായിരുന്ന ഇരുവരും മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു.
അതിനിടെ മരണാനന്തര ചടങ്ങുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നുള്ള പ്രതിനിധികള്‍ ആരും പങ്കെടുക്കാതിരുന്നതും ചര്‍ച്ചയായി. നേതാക്കള്‍ ഇക്കാര്യം കലക്ടറുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago