HOME
DETAILS
MAL
ഉ.കൊറിയക്കെതിരേ കടുത്ത നടപടി വേണമെന്ന് ചൈനയോട് അമേരിക്ക
backup
June 22 2017 | 22:06 PM
വാഷിങ്ടണ്‍: ഉത്തര കൊറിയയെ അടക്കിനിര്‍ത്താന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ചൈനയോട് അമേരിക്ക. സാമ്പത്തിക-നയതന്ത്ര ഉപരോധമടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.
വാഷിങ്ടണില്‍ നടന്ന ഇരുരാഷ്ട്രങ്ങളുടെയും ഉന്നതതല ചര്‍ച്ചക്കിടെയാണ് അമേരിക്ക ചൈനയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇരുരാഷ്ട്രങ്ങളുടെയും നയതന്ത്ര പ്രമുഖരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഉത്തര കൊറിയ കൂടുതല്‍ ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് തടയാനുള്ള എല്ലാ ഉത്തരവാദിത്തവും ചൈനയ്ക്കാണെന്ന് ചര്‍ച്ചയ്ക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."