ഇഖാമ പുതുക്കാത്ത ഇന്ത്യക്കാര്‍ക്ക് പിഴയില്ലാതെ ഫൈനല്‍ എക്സിറ്റ്
ജിദ്ദ: സഊദിയില്‍ ഇഖാമ പുതുക്കാന്‍ കഴിയാതെ നിയമലംഘകരായി കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പിഴയില്ലാതെ ഫൈനല്‍ എക്സിറ്റ് നല്‍കിത്തുടങ്ങി. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിക്കുന്ന രേഖകളും പാസ്പോര്‍ട്ടും സഹിതം തര്‍ഹീലില്‍ എത്തിയവര്‍ക്കാണ് ഫൈനല്‍ എക്സിറ്റ് നല്‍കുന്നത്. ഇവര്‍ നിശ്ചിത കാലയളവിനുള്ളില്‍ രാജ്യം വിടണം.
കഴിഞ്ഞയാഴ്ച ഏതാനും പേര്‍ക്ക് മാത്രമാണ് ഫൈനല്‍ എക്സിറ്റ് ലഭിച്ചത്. ഈയാഴ്ച മുതല്‍ പ്രതിദിനം 20 പേര്‍ക്കാണ് ഫൈനല്‍ എക്സിറ്റ് നല്‍കുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ അടക്കം വ്യക്തിഗത വിസയിലുള്ളവര്‍ക്കും കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭ്യമാണ്. ഇഖാമ കാലാവധി കഴിഞ്ഞവര്‍ ഇന്ത്യന്‍ എംബസിയിലെത്തി പേരും പാസ്പോര്‍ട്ട് നമ്പറും ഇഖാമ നമ്പറും മൊബൈല്‍ നമ്പറും രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് എംബസി പ്രത്യേക ലെറ്റര്‍ നല്‍കും. സീരിയല്‍ നമ്പര്‍ അനുസരിച്ച് എംബസി അറിയിക്കുന്നതിനുസരിച്ച് തര്‍ഹീലില്‍ പോകുകയാണ് വേണ്ടത്. പാസ്പോര്‍ട്ടില്ലാത്തവര്‍ ഔട്ട് പാസിന് അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."