മുലയൂട്ടലിന്റെ പ്രാധാന്യം അമ്മമാര്‍ മനസിലാക്കണം: മന്ത്രി കെ.കെ. ഷൈലജ
തിരുവനന്തപുരം: മുലയൂട്ടലിന്റെ പ്രാധാന്യം അമ്മമാര്‍ മനസിലാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ലോക മുലയൂട്ടല്‍ വാരാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് തിരുവനന്തപുരം ശാഖ സംഘടിപ്പിച്ച കൂട്ട നടത്തം ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
പ്രതിരോധ കുത്തിവയ്പുകള്‍ എല്ലാവരും എടുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി വ്യക്തമാക്കി. മ്യൂസിയം ജങ്ഷനില്‍ നിന്നു തുടങ്ങി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ച കൂട്ട നടത്തത്തില്‍ മന്ത്രിയും പങ്കെടുത്തു.ബാലാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍ ഡോ. ശോഭ കോശി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, ഐ.എ.പി. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ഇ. എലിസബത്ത്, ജില്ലാ പ്രസിഡന്റ് ഡോ. കെ. ഇന്ദുമതി, തിരുവനന്തപുരം ജില്ലയിലെ എല്ലാ ആശുപത്രികളിലേയും ശിശുരോഗ വിദഗ്ധര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നഴ്സുമാര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പൗരപ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."