HOME
DETAILS
MAL
ഗോകുലത്തിന് തകര്‍പ്പന്‍ ജയം
backup
October 22 2019 | 18:10 PM
ധാക്ക: എ.എഫ്.സി അംഗീകൃത ടൂര്‍ണമെന്റില്‍ ആദ്യമായി പന്തു തട്ടാനിറങ്ങിയ ഗോകുലം കേരള എഫ്.സിക്ക് തകര്‍പ്പന്‍ ജയം. ബംഗ്ലാദേശിലെ ശൈഖ് കമാല്‍ ഇന്റര്‍നാഷനല്‍ ക്ലബ് ടൂര്‍ണമെന്റില്‍ ബംഗ്ലാ ക്ലബ് ചാംപ്യന്‍മാരായ ബസുന്ധര കിങ്‌സിനെ 3-1നാണ് ടീം പരാജയപ്പെടുത്തിയത്.
ടീമിനായി ഹെന്റി കിസേക്ക (24,46) ഇരട്ടഗോള്‍ നേടിയപ്പോള്‍ നഥാനിയല്‍ ഗാര്‍ഷ്യ (30) ഒരു ഗോളും അക്കൗണ്ടിലാക്കി. 3-0ന് ജയത്തിലേക്ക് നീങ്ങവെ 74ാം മിനുട്ടില്‍ മുഹമ്മദ് മോട്ടിന്‍ മിയ ആതിഥേയരുടെ ആശ്വാസ ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ചെന്നൈ സിറ്റി മലേഷ്യന്‍ ടീം തെറംഗനുവിനോട് 3-5ന്റെ പരാജയം നേരിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."