പാച്ചൂരില്‍ ഒരു വീട്ടില്‍ മോഷണം; മൂന്നിടത്ത് മോഷണശ്രമവും
കൊട്ടാരക്കര: വെട്ടിക്കവല പാച്ചൂരില്‍ വ്യാഴാഴ്ച രാത്രിയില്‍ ഒരു വീട്ടില്‍ മോഷണവും മൂന്നു വീടുകളില്‍ മോഷണശ്രമവും നടന്നു. പാച്ചൂര്‍ ആര്യാ ഭവനില്‍ സുരേന്ദ്രന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരിയില്‍ നിന്നും രണ്ടരപവന്റെ സ്വര്‍ണ്ണാഭരണങ്ങളും 1500 രുപയും മോഷ്ടിച്ചു.
റോഡിനോടു ചേര്‍ന്നുള്ള വീടിന്റെ ടെറസുവഴി പ്രവേശിച്ച മോഷ്ടാക്കള്‍ കതക് പൊളിച്ചാണ് അകത്തു കടന്നത്. വീട്ടില്‍ കലാകുമാരിയും മക്കളും മാത്രമാണുണ്ടായിരുന്നത്. സുരേന്ദ്രന്‍ നായര്‍ വിദേശത്താണ്. മോഷണം നടന്നത് പുലര്‍ച്ചെയാണെങ്കിലും രാവിലെയാണ് വീട്ടുകാര്‍ വിവരമറിയുന്നത്.
ഇതിനു സമീപത്തുള്ള മൂന്നു വീടുകളില്‍ ഇതേ രാത്രിയില്‍ മോഷണ ശ്രമമുണ്ടായി. രോഹിണിയില്‍ സുലിത, ഗ്രീഷ്മത്തില്‍ ലീല, സുധാഭവനില്‍ സുധാമണി എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമമുണ്ടായത്. ഈ വീടുകളില്‍ ആളുണ്ടായിരുന്നില്ല.
കതകും അലമാരകളും കുത്തിപ്പൊളിച്ചിരുന്നു. വീട്ടില്‍ പണവും സ്വര്‍ണവും സൂക്ഷിച്ചിട്ടില്ലായിരുന്നു. സംഭവം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കൊട്ടാരക്കര പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."