HOME
DETAILS

ഒരു വിധവ ദിനത്തിന്റെ ഓര്‍മയ്ക്ക്

  
backup
June 23 2017 | 02:06 AM

international-widows-day-june-23

ഇന്ന് ലോക വിധവ ദിനമാണ്. ഐക്യരാഷ്ട്ര സഭയുടെ 2010 ലെ ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരമാണ് 2011 മുതല്‍ ജൂണ്‍ 23 ലോക വിധവ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

കുടുംബ നാഥന്റെ മരണത്തോടെ സന്തോഷപൂര്‍ണ്ണമായ കുടുംബ ജീവിതമാണ് ഓരോ കുടുംബത്തിനും നഷ്ടമാകാറുള്ളത്. സാമ്പത്തികമായും മാനസികമായും തളര്‍ന്നു പോകുന്ന ഇത്തരം കുടുംബങ്ങള്‍ക്ക് പുനരധിവാസമൊരുക്കാനും പ്രയാസ രഹിതമായ ജീവിത സാഹചര്യം സൃഷ്ടിക്കാനും ഓരോ രാജ്യത്തേയും സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.

പുരാതന കാലം തൊട്ടെ നമ്മുടെ സമൂഹത്തില്‍ വിധവകളുടെ ജീവിതം ദുരിത പൂര്‍ണമായിരുന്നു. പല സമൂഹത്തിലും വൈധവ്യത്തെ സ്ത്രീയുടെ കര്‍മ്മ ദോഷമായാണ് കണ്ടിരുന്നത്. അതിനാല്‍ തന്നെ വിധവകളോടുള്ള സഹവാസവും പെരുമാറ്റവും നിയന്ത്രണ വിധേയമായിരുന്നു.വിധവയാകുന്നതോടു കൂടി അവളുടെ സര്‍വസ്വാതന്ത്രവും എടുത്തു കളഞ്ഞിരുന്നു.ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ആഭരണങ്ങള്‍ അണിയാനോഅവള്‍ക്ക് അധികാരമുണ്ടായിരുന്നില്ല.സുഖഭോഗ ജീവിതങ്ങള്‍ ത്യജിച്ച് ഒരു അടിമയെ പോലെയായിരുന്നു പല സമൂഹത്തിലും വിധവകള്‍ ജീവിച്ചിരുന്നത്. ഉച്ചത്തില്‍ ചിരിക്കാനോ യാത്ര ചെയ്യാനോ പോലും ഒരു കാലത്ത് വിധവകള്‍ക്ക് സ്വാതന്ത്രമുണ്ടായിരുന്നില്ല.

ഇത്തരം അസമത്വത്തിനെതിരെ പല സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും രംഗത്തു വന്നിട്ടുണ്ട്. യുദ്ധത്തിലൂടെയും മറ്റും വിധവകളാകേണ്ടി വന്ന സ്ത്രീകളെ സംരക്ഷിക്കാനായാണ് ചില നിബന്ധനകളോടെ പ്രവാചകന്‍ മുഹമ്മദ് നബി അനുയായികള്‍ക്ക് ബഹുഹാര്യത്വത്തിനുള്ള അനുമതി നല്‍കിയത്.പ്രവാചക പത്‌നിമാരില്‍ പലരും വിധവകളായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.

വിധവകള്‍ക്ക് പൗരാണിക കാലത്ത് ദുരിതമയമായ ജീവിതമായിരുന്നു വിധിച്ചിരുന്നത്. പലപ്പോഴും പല ദുരാചാരങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തെ ഹനിച്ചു.
പുരാതന ഭാരതത്തിലെ സതി എന്ന ദുരാചാരം ഇത്തരത്തിലുള്ള ഒന്നായിരുന്നു. ആദ്യകാലത്ത് ഭാര്യ സ്വയം അനുഷ്ഠിച്ചിരുന്ന ഈ ആചാരം പിന്നീട് സമൂഹം ഏറ്റെടുത്തു. ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയെ ബലപ്രയോഗത്തിലൂടെ ഭര്‍ത്താവിന്റെ ചിതയിലേക്ക് എടുത്തെറിയുകയായിരുന്നു പതിവ്. രാജസ്ഥാനിലെ രജപുത്രര്‍ക്കിടയിലും ബംഗാളിലെ സവര്‍ണവിഭാഗക്കാര്‍ക്കിടയിലും സ്വാഭാവികമായിരുന്നു ഈ ദുരാചാരം.

സാമൂഹിക പരിഷ്‌ക്കര്‍ത്താവായ രാജാറാം മോഹന്‍ റോയിയുടെ ശ്രമഫലമായി സതി എന്ന ദുരാചാരം ഇന്ത്യയില്‍ നിരോധിക്കുകയുണ്ടായി. ഇതിന് കാരണമായത് സ്വന്തം വീട്ടില്‍ നടന്ന ദുരന്താനുഭവമായിരുന്നു. മോഹന്‍ റോയിയുടെ സഹോദരന്‍ ജഗ് മോഹന്‍ മരണപ്പെട്ടപ്പോള്‍ വിധവയായി മാറിയ അലോകമഞ്ജരി ഈ ഹീനകൃത്യം ആചരിക്കാന്‍ സന്നദ്ധയായി. ഇതിനെതിരെ മോഹന്‍ റോയി പ്രതിഷേധിച്ചെങ്കിലും വിഫലമായിരുന്നു ശ്രമം.

താന്‍ ദൃക്‌സാക്ഷിയാകേണ്ടി വന്ന ആ സംഭവത്തിന് പിന്നിലെ ക്രൂരതയെക്കുറിച്ച് മോഹന്‍ റോയ് പിന്നീടൊരിക്കല്‍ എഴുതുകയുണ്ടായി. സതി അനുഷ്ഠിക്കാന്‍ സന്നദ്ധയായെങ്കിലും തീ ജ്വാലകള്‍ ഉയര്‍ന്നപ്പോള്‍ ചിതയില്‍നിന്ന് അലോകമഞ്ജരി ഇറങ്ങി ഓടി. എന്നാല്‍ ആചാരത്തിന്റെ പേരുപറഞ്ഞ് പുരോഹിതന്മാര്‍ അവരെ ബലപ്രയോഗത്തിലൂടെ ചിതയിലേക്ക് തന്നെ എടുത്തെറിയാന്‍ നിര്‍ദ്ദേശിക്കുകയും അവരുടെ നിലവിളി ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വാദ്യോഘോഷമൊരുക്കുകയും ചെയ്തു.

ഈ ദാരുണ സംഭവത്തില്‍നിന്ന് ഏറെകാലത്തേക്ക് മോഹന്‍ റോയി മോചിതനായില്ല.സതിക്കെതിരെ അദ്ദേഹം വിപ്ലവങ്ങള്‍ നയിച്ചു. അദ്ദേഹം സതിക്കെതിരെ എഴുതിയ ലഘുലേഖ ബംഗാളില്‍ കലാപം തന്നെ ഉയര്‍ത്തി. ഈ സമയത്താണ് ഇന്ത്യയില്‍ വില്യം ബെന്റിക് പ്രഭു ഗവര്‍ണര്‍ ജനറലായി ചുമതലയേല്‍ക്കുന്നത്. പ്രഭുവുമായി രാജാറാം മോഹന്‍ റോയി സതിനിരോധനത്തിനായി കൂടിക്കാഴ്ച നടത്തി.അങ്ങനെ 1829 ഡിസംബര്‍ നാലാം തിയതി സതി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

വിധവകളായതിന്റെ പേരില്‍ സ്ത്രീകളെ ഒറ്റപ്പെടുത്താതിരിക്കാന്‍ ശ്രമിക്കേണ്ടതും അവര്‍ക്കു മുന്നോട്ടുള്ള ജീവിത വഴിയില്‍ കരുത്ത് പകരേണ്ടതും നമ്മളാണ്. വൈധവ്യത്തെ അതിജീവിക്കാന്‍ ജീവിത ലക്ഷ്യങ്ങള്‍ക്കും കാരുണ്യത്തിനുമാകുമെന്ന് ഇന്ത്യന്‍ സ്വാതന്ത്ര സമര പോരാട്ടങ്ങളില്‍ വീര ഇതിഹാസങ്ങള്‍ രചിച്ച വിധവകളായ ത്സാന്‍സിഭായിയും ഹസ്‌റത്ത് മഹലും തെളിയിക്കുന്നു. വിധവകള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവാണ് നമുക്് വേണ്ടത്.അവരുടെ ക്ഷേമവും സുരക്ഷിതത്വവും പൊതു സമൂഹത്തിന്റെ കടമയാണെന്ന് ഓരോ വിധവ ദിനവും ഓര്‍മപ്പെടുത്തുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago