HOME
DETAILS

ശമ്പള പരിഷ്‌കരണം: പ്രതീക്ഷയോടെ തോട്ടം തൊഴിലാളികള്‍

  
backup
November 16 2018 | 04:11 AM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95

കല്‍പ്പറ്റ: അവഗണനയുടെ കൈപുനീര്‍ ഏറെ രുചിച്ച തോട്ടം തൊഴിലാളികള്‍ക്ക് നേരിയ പ്രതീക്ഷ നല്‍കി ശമ്പള പരിഷ്‌കരണ ചര്‍ച്ച ഇന്ന്. തിരുവനന്തപുരത്ത് നടക്കുന്ന പി.എല്‍.സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) യോഗത്തില്‍ വകുപ്പ് മന്ത്രി ഉള്‍പ്പെടെ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശമ്പള പരിഷ്‌കരണ കാലാവധി കഴിഞ്ഞ് ഇതിനകം 10 മാസങ്ങളാണ് പിന്നിട്ടത്. ഇതിനിടെ എട്ടോളം പി.എല്‍.സി യോഗങ്ങള്‍ നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇന്ന് ഉച്ചക്ക് രണ്ടിന് സെക്രട്ടേറിയറ്റില്‍ നടക്കുന്ന ചര്‍ച്ചയിലും തീരുമാനമായില്ലെങ്കില്‍ ചെറിയ ഇടവേളക്ക് ശേഷം തോട്ടം തൊഴിലാളികള്‍ വീണ്ടും സമരങ്ങളുമായി തെരുവിലിറങ്ങേണ്ടി വരും. അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍ പരമാവധി അഞ്ചു രൂപ വര്‍ധിപ്പിക്കാമെന്ന നിഷേധ നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നാല്‍ തൊഴിലാളികള്‍ സമരത്തിന് നിര്‍ബന്ധിതരാകും. എന്നാല്‍ തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകളുണ്ടായ സാഹചര്യത്തില്‍ മാനേജ്‌മെന്റ് നിലപാട് മയപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്ലാന്റേഷന്‍ ടാക്‌സ്, തോട്ടം മേഖലയിലെ കാര്‍ഷികാദായ നികുതി, തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ കെട്ടിട നികുതി, റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ വനം വകുപ്പ് ഈടാക്കിയിരുന്ന സീനയറേജ് എന്നിവ ഒഴിവാക്കിയിരുന്നു.
2017 ഡിസംബറിലാണ് തോട്ടംതൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ കാലാവധി കഴിഞ്ഞത്. ജനുവരി മുതല്‍ പുതുക്കിയ ശമ്പളമാണ് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ മറ്റു മേഖലകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വേതനമാണ് ഇന്നും തോട്ടം തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ തോട്ടങ്ങളില്‍ തന്നെ കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സ്ഥിരം തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാള്‍ വേതനം ലഭിക്കുന്നുണ്ട്. നിലവില്‍ 300 രൂപയാണ് തോട്ടം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം. ഇത് 600 രൂപയാക്കണമെന്നാണ് ആവശ്യം.
എന്നാല്‍ കാലാകാലങ്ങളായി പ്രതിസന്ധി ചൂണ്ടിക്കാണിച്ച് നാമം മാത്ര വര്‍ധനവ് മാത്രമാണ് ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി കൂട്ടുന്നത്. നിലവിലെ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവും വിദ്യാഭ്യാസ ചെലവുകളും തോട്ടം തൊഴിലാളിക്ക് താങ്ങാനാകുന്നതിലും അപ്പുറത്താണ്. കൂടാതെ പ്ലാന്റേഷന്‍ ലേബര്‍ ആക്ട് നിഷ്‌കര്‍ഷിക്കുന്ന അവകാശങ്ങള്‍ പോലും വകവെച്ചു നല്‍കാത്ത മാനേജ്‌മെന്റ് നടപടിയും തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുകയാണ്.
തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന് നിയമം പറയുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് ഇതെല്ലാം അന്യമാണ്. ജില്ലയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ അധികവും തോട്ടം മേഖലയിലാണ്. 30 തോട്ടങ്ങളിലായി 5518 തൊഴിലാളികളാണ് ജില്ലയിലുള്ളതെന്നാണ് തൊഴില്‍ വകുപ്പിന്റെ കണക്ക്. എന്നാല്‍ സ്ഥിരം തൊഴിലാളികള്‍ക്ക് പുറമേ നിരവധി ലോക്കല്‍ തൊഴിലാളികളും തോട്ടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. സ്ഥിരപ്പെടുത്താന്‍ നടപടികളില്ലാത്തതിനാല്‍ വര്‍ഷങ്ങളായി ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെയാണ് ലോക്കല്‍ തൊഴിലാളികള്‍ തൊഴിലെടുക്കുന്നത്.
ചെയ്ത ജോലിക്ക് കൃത്യമായി വേതനം പോലും ലഭിക്കാത്തതിനാല്‍ ഇതിനകം ആയിരക്കണക്കിന് തൊഴിലാളികളാണ് തോട്ടം മേഖലയില്‍ നിന്ന് മറ്റു തൊഴിലുകളിലേക്ക് മാറിയത്. തോട്ടം ഉടമകള്‍ക്ക് അനുകൂലമായ നിരവധി തീരുമാനങ്ങളെടുത്ത സര്‍ക്കാര്‍ തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ രീതിയില്‍ ശമ്പള വര്‍ധനവ് വരുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago