ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഇപ്പോള്‍ അപേക്ഷിക്കാം
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എയറോസ്‌പേസ് എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഓട്ടോമേഷന്‍, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഡാറ്റാ സയന്‍സ്, ഇലക്ട്രിക്കല്‍ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സ്, ഇനോര്‍ഗാനിക് ആന്‍ഡ് ഫിസിക്കല്‍ കെമിസ്ട്രി, മെറ്റീരിയല്‍ എന്‍ജിനീയറിങ്, മെക്കാനിക് എന്‍ജിനീയറിങ്, നാനോസയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഫിസിക്‌സ്, പ്രൊഡക്ട് ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ് എന്നീ പഠനവിഭാഗങ്ങളിലാണ് ഗവേഷണത്തിന് അവസരമുള്ളത്.
ബയോസിസ്റ്റംസ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമിലേക്കും അവസരമുണ്ട്.
ഓരോ വിഭാഗത്തിലേക്കും ആവശ്യമായ അടിസ്ഥാന യോഗ്യതയ്ക്ക് പുറമെ ഗേറ്റ് സ്‌കോര്‍, നെറ്റ്, ജെ.ആര്‍.എഫ് എന്നിവയുടെ കൂടി അടിസ്ഥാനത്തിലാണ് പ്രവേശനം.
വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറാശശൈീി.െശശരെ.മര.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
ജനറല്‍, ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 800 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 400 രൂപയുമാണ് അപേക്ഷാ ഫീസ്. ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് നവംബര്‍ എട്ട്, ഒമ്പത് തിയതികളില്‍ അഭിമുഖം ഉണ്ടായിരിക്കും. ഈ മാസം 31 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."