ദയാവധം അനുവദിക്കണമെന്ന് രാജീവ് വധക്കേസിലെ പ്രതി
ന്യൂഡല്‍ഹി: തനിക്ക് ദയാവധം അനുവദിക്കണമെന്ന് രാജിവ് ഗാന്ധി വധക്കേസ് പ്രതി റോബര്‍ട്ട് പയസ്. താന്‍ തടവിലായിട്ട് 27 വര്‍ഷത്തിലധികമായി. തന്റെ കുടുംബാംഗങ്ങള്‍ ആരും കാണാന്‍ വരാറില്ല. ഇനിയും ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ചൂണ്ടിക്കാട്ടി പയസ് അയച്ച കത്തിലാണ് തനിക്കു ദയാവധം അനുവദിക്കണമെന്ന് തമിഴ്നാട് സര്‍ക്കാറിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. തന്നെ ശിക്ഷിച്ച ജഡ്ജിമാരിലൊരാള്‍ താന്‍ നിരപരാധിയാണെന്ന് 1999ല്‍ പറഞ്ഞു. എന്നിട്ടും തന്റെ മോചനം സാധ്യമായില്ല. ഇനി ജയിലില്‍ നിന്ന് മോചിതനാകാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ മരിക്കാന്‍ അനുവദിക്കണം. 2014ല്‍ മോചനത്തിനായി അന്നത്തെ മുഖ്യമന്ത്രി ജയലളിത ശ്രമം നടത്തി. ഇപ്പോഴത്തെ സര്‍ക്കാറിന് താന്‍ മരണം വരെ ജയിലില്‍ കഴിയുകയാണ് താല്പര്യമെന്ന് മനസിലാക്കുന്നു. അതുകൊണ്ട് തന്നെ ദയാവധത്തിന് വിധേയനാക്കണം- ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നെഴുതിയ കത്തില്‍ പയസ് പറയുന്നു.
1991 മെയില്‍ നടന്ന രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴുപേരിലൊരാളാണ് പയസ്. നിരവധി കാലം ജയിലില്‍ കഴിഞ്ഞതിനാല്‍ പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാറിന്റെ നീക്കം സുപ്രിംകോടതി തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."