HOME
DETAILS

കുറാഞ്ചേരി ഉരുള്‍പൊട്ടല്‍: പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം

  
backup
November 16 2018 | 04:11 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2

വടക്കാഞ്ചേരി : നാടിന്റെ തീരാവേദനയായി കുറാഞ്ചേരി ഉരുള്‍ പൊട്ടലില്‍ 19 പേര്‍ മരണമടഞ്ഞ ദുരന്തത്തിന് ഇന്ന് മൂന്നു മാസം .
കഴിഞ്ഞ ഓഗസ്റ്റ് 16ന് പുലര്‍ച്ചെ ഉണ്ടായ വന്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നു നാട് ഇനിയും മോചിതമായിട്ടില്ല.
എല്ലാം തകര്‍ന്നടിഞ്ഞ കുറാഞ്ചേരിക്കും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എങ്ങും മണ്‍കൂനകള്‍ മാത്രം. നിയമസഭ പരിസ്ഥിതി കമ്മിറ്റി ഇവിടെ സന്ദര്‍ശനം നടത്തിയത് കഴിഞ്ഞ ദിവസമാണ്.
ഇതോടെ ആരും ഇനി ഇങ്ങോട്ടു തിരിഞ്ഞു നോക്കാനുണ്ടാവില്ലെന്ന സത്യത്തോട് നാട്ടുകാരും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരും പതുക്കെ പൊരുത്തപ്പെട്ടു കഴിഞ്ഞു. സര്‍ക്കാരിലേയ്ക്ക് അപേക്ഷ നല്‍കാന്‍ ഓടി തളരുകയാണ് എല്ലാം നഷ്ടപ്പെട്ടവര്‍. ആനുകൂല്യങ്ങള്‍ ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. എല്ലാം നിയമത്തിന്റെ നൂലാമാലകളില്‍ പെട്ടുഴലുമ്പോള്‍ കണ്ണീര്‍ മാത്രമാണ് ഇവര്‍ക്ക് ബാക്കിയാവുന്നത്.
മുണ്ടം പ്ലാക്കല്‍ ജെന്‍സണ്‍ (ചാച്ചന്‍), കന്നുകുഴിയില്‍ നാരായണന്‍ (മോഹനന്‍) എന്നിവരുടെ കുടുംബം ദുരന്തത്തില്‍ പൂര്‍ണമായും തുടച്ചു നീക്കപ്പെട്ടു. ഇതില്‍ മോഹനന്റെ കുടുംബാംഗങ്ങള്‍ക്കു ഗവണ്‍മെന്റ് പ്രഖ്യാപിച്ച നാല് ലക്ഷം ധനസഹായം ലഭിച്ചു. എന്നാല്‍ ജെന്‍സന്റെ ബന്ധുക്കള്‍ക്ക് ഇതുവരെ ചില്ലി കാശു ലഭിച്ചിട്ടില്ല.
ബാംഗ്ലൂരിലുള്ള സഹോദരന്‍ ബെന്നി നാട്ടിലെത്തിയെങ്കിലും രേഖകള്‍ ഹാജരാക്കുന്നതിലെ സങ്കീര്‍ണത ആനുകൂല്യങ്ങള്‍ അകറ്റി നിര്‍ത്തുന്നു.  കൊല്ലം കുന്നേല്‍ മത്തായിയുടെ കുടുംബ അവകാശികള്‍ക്കും പാറേക്കാട്ടില്‍ റോസിയുടെ ബന്ധുക്കള്‍ക്കും കന്നുകുഴിയില്‍ മോഹനന്റെ കുടുംബത്തിനും മാത്രമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലക്ഷം രൂപ ഇതിനകം ലഭിച്ചിട്ടുള്ളത്.
ഇവരുടെ വീടും സ്ഥലവുമൊക്കെ പൂര്‍ണമായി നഷ്ടപ്പെട്ട നിലയിലാണ്. ഭൂമി വാങ്ങാന്‍ ആറ് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതു കടലാസില്‍ മാത്രമൊതുങ്ങുകയാണ്.
വെള്ളം കയറി നശിച്ച വ്യാപാര സ്ഥാപനങ്ങള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതും തകര്‍ന്നടിഞ്ഞ വൈദ്യുതി വിതരണ ശൃംഖല പു:നസ്ഥാപിച്ചതും ഭൂമി അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി സ്ഥാപിച്ചതുമാണ് ദുരന്തത്തിന് ശേഷമുള്ള വലിയ നേട്ടങ്ങളിലൊന്ന്. തകര്‍ന്ന സംസ്ഥാന പാത പുനര്‍നിര്‍മിച്ചതും നേട്ടമായി.കുറാഞ്ചേരി മല താഴേയ്ക്ക് പതിച്ചതിനെ തുടര്‍ന്ന് നൂറ് കണക്കിനു മരങ്ങളാണ് മണ്ണിനടിയില്‍ കുടുങ്ങിയത്.
ഈ മരങ്ങള്‍ ഇന്നും മണ്ണിനടിയില്‍ തന്നെ കിടപ്പാണ്. മറ്റ് പ്രവര്‍ത്തനങ്ങളും ഇഴയുന്നു. പഴയ കുറാഞ്ചേരിയിലേക്ക് ഇനി ഒരു മടക്കം ഉണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.
അതിനിടെ നന്മയുടെ ചില പ്രവര്‍ത്തികളും ദുരന്തഭൂമികയില്‍ നിന്ന് ഉയരുകയാണ്. ഉരുള്‍പൊട്ടലില്‍ ഓര്‍മയായ കന്നുകുഴിയില്‍ മോഹനന്റെയും, കുടുംബത്തിന്റെയും സ്മരണയ്ക്കായി മോഹനന്റെ വയോധിക മാതാപിതാക്കള്‍ സര്‍ക്കാരിന് 15 സെന്റ് ഭൂമി കൈമാറി. തങ്ങളുടെ ഭൂസ്വത്തില്‍ നിന്നാണ് തെക്കുംകര കല്ലംപാറയില്‍ ഭൂമി പതിച്ച് നല്‍കിയത്.
കഴിഞ്ഞ ദിവസം തെക്കുംകര വില്ലേജ് ഓഫിസര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി ഏറ്റെടുത്തു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി കുറാഞ്ചേരി ദുരന്തത്തിന് ഇരയായ മൂന്ന് കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ കൈമാറും.
18 ന് വടക്കാഞ്ചേരിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തുക നല്‍കുക.
മറ്റൊരു സംഭവ വികാസത്തില്‍ ദുരന്തത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ ഇപ്പോഴും പല സ്ഥലത്തായി കിടക്കുന്നത് അധികൃതരുടെ വീഴ്ചയാവുകയാണ്. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നതും പോരായ്മയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago