കശ്മിരിലെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എസ് ജനപ്രതിനിധികള്‍
കശ്മിരിനു വേണ്ടി യു.എസ് കോണ്‍ഗ്രസില്‍ പ്രമേയം കൊണ്ടുവരുമെന്ന് പ്രമീള ഗോപാലന്‍
മോദി സര്‍ക്കാരും ബി.ജെ.പിയും ജനാധിപത്യമൂല്യങ്ങള്‍ക്ക് ഭീഷണിയാവുകയാണെന്ന് ഇല്‍ഹാന്‍ ഉമര്‍
വാഷിങ്ടണ്‍: ജമ്മുകശ്മിരിനുള്ള പ്രത്യേക അധികാരങ്ങള്‍ ഇന്ത്യ എടുത്തുകളഞ്ഞ ശേഷം കശ്മിരില്‍ നിലവിലുള്ള സാഹചര്യങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി യു.എസ് ജനപ്രതിനിധികള്‍. ദക്ഷിണേഷ്യയിലെ മനുഷ്യാവകാശങ്ങള്‍: സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മേഖലയുടെയും നിരീക്ഷണം എന്ന ശീര്‍ഷകത്തിലുള്ള വിവരണത്തിന്മേലുള്ള യു.എസ് ജനപ്രതിനിധിസഭയുടെ ഹിയറിംഗിനിടെയാണ് ഇന്ത്യന്‍ വംശജയായ പ്രമീള ഗോപാലന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ കശ്മിരിലെ മനുഷ്യാവകാശലംഘനത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്.
കശ്മിരിലെ അവസ്ഥ സങ്കീര്‍ണമാണെന്ന് മനസ്സിലാക്കുന്നു. പാകിസ്താനും ഇതില്‍ ഉത്തരവാദിത്വമുണ്ട്- യു.എസ് ജനപ്രതിനിധിസഭയിലെ പ്രഥമ ഇന്ത്യക്കാരിയായ പ്രമീള പറഞ്ഞു. ഇന്ത്യന്‍ ഭരണകൂടവുമായും താന്‍ ഇക്കാര്യത്തിലുള്ള ആശങ്ക പങ്കുവച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കശ്മിരില്‍ ഡസന്‍കണക്കിനു കുട്ടികള്‍ തടവിലാണ്. കുറ്റം ചുമത്താതെ തടവില്‍ വയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ ഉല്‍കണ്ഠ പ്രകടിപ്പിച്ച പ്രമീള ഗോപാലന്‍ താന്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇരു പാര്‍ട്ടികളുടെയും പിന്തുണയോടെ ഒരു പ്രമേയം കൊണ്ടുവരുമെന്നും പറഞ്ഞു.
ഇന്ത്യയുമായുള്ള പങ്കാളിത്തം നയതന്ത്രപരമാണ്. എന്നാല്‍ മോദി സര്‍ക്കാരും ബി.ജെ.പിയും മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും ഭീഷണിയാവുകയാണെന്ന് സൊമാലിയന്‍ വംശജയായ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍ പറഞ്ഞു. എന്നാല്‍ ദക്ഷിണേഷ്യന്‍ അസി. സെക്രട്ടറി ആലിസ് വെല്‍സ് ഇതിനെ എതിര്‍ത്തു.
യു.എസിന് മോദി സര്‍ക്കാരുമായി ഉറച്ചതും ആഴമുള്ളതുമായ ബന്ധമാണുള്ളതെന്ന് പറഞ്ഞ അവര്‍ കശ്മിര്‍ താഴ്‌വരയിലെ അവസ്ഥയില്‍ മാത്രമേ ആശങ്ക വേണ്ടതുള്ളൂവെന്നും ലഡാക്കിലും ജമ്മുവിലും കാര്യങ്ങള്‍ സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ടെഡ് യോഹോ, മൈക് ഫിറ്റ്‌സ് പാട്രിക് എന്നിവരും കശ്മിരിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ചു. രാഷ്ട്രീയ നേതാക്കളെ തടവിലിട്ടതും ആശയവിനിമയ സംവിധാനം നിലച്ചതും ജനജീവിതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും ഒഴിവാക്കാന്‍ ഇന്ത്യ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."