HOME
DETAILS
MAL
ശ്രീനഗറില്‍ പൊലിസുകാരനെ ജനം തല്ലിക്കൊന്നു
backup
June 23 2017 | 04:06 AM
ജമ്മു കശ്മീര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പൊലിസുകാരന് കൊല്ലപ്പെട്ടു. ഡി.എസ്.പി മുഹമ്മദ് അയ്യൂബ് പണ്ഡിത് ആണ് കൊല്ലപ്പെട്ടത്. സൈന്യത്തിന് നേരെ കല്ലേറ് നടത്തുന്നവരുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചതില്‍ രോഷാകുലരായ ജനക്കൂട്ടം അദ്ദേഹത്തെ തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവസമയത്ത് മഫ്ടിയിലായിരുന്നു അയ്യൂബ്.
[caption id="attachment_360861" align="aligncenter" width="600"] കൊല്ലപ്പെട്ട അയ്യൂബ്[/caption]
ഇതേ തുടര്‍ന്ന പൊലിസ് നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ ദിവസം പൊലിസ് വെടിവെപ്പില്‍ തൊസീഫ് അഹമ്മദ് വാനി എന്ന 22കാരന് കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന് നേരെയുള്ള കല്ലേറിന് നേതൃത്വം നല്കുന്നവരില് ഒരാളായിരുന്നു വാനി. ഇതിനെതിരായ പ്രതിഷേധത്തിനിടെയാണ് ജനക്കൂട്ടം അയ്യൂബിനെ അക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."