അവയവം നഷ്ടപ്പെട്ടതുപോലുള്ള അവസ്ഥയാണ് മാധ്യമലോകം നേരിടുന്നത്
കാസര്‍കോട്: മനുഷ്യശരീരത്തിലെ അത്യാവശ്യമായ ഒരു അവയവം നഷ്ടപ്പെട്ടതുപോലുള്ള ഗുരുതരമായ അവസ്ഥയാണ് മാധ്യമലോകം ഇന്ന് നേരിടുന്നതെന്ന് മാധ്യമ പ്രവര്‍ത്തകനായ എന്‍.പി ചേക്കുട്ടി.
ബദിയഡുക്ക മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി 'കാലം കൊതിക്കുന്നു നാഥന്‍ വിളിക്കുന്നു' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചു വരുന്ന വിഷന്‍ 2018ന്റെ 100 ഇന പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി 23, 24, 25 തീയ്യതികളില്‍ ബദിയഡുക്ക ടൗണില്‍ നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മാധ്യമസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണ് നഷ്ടപ്പെട്ടാല്‍ മാത്രമേ കണ്ണിന്റെ വിലയറിയുകയുള്ളൂവെന്ന അവസ്ഥയാണിത്. മാധ്യമങ്ങള്‍ അനിവാര്യമാണെന്ന് സമൂഹത്തിന് കൂടി ബോധ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഭരണം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും മാധ്യമങ്ങളോട് ഇതേവരെ ഒരക്ഷരം സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. ലോകത്താകമാനം നടക്കുന്നത് മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്നത് കടുത്ത കടന്നാക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷനായി. സമസ്ത മദ്‌റസ മാനേജ്‌മെന്റ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം, സുബൈര്‍ ദാരിമി പൊവ്വല്‍, ആദം ദാരിമി നാരമ്പാടി, ഖലീല്‍ ദാരിമി ബെളിഞ്ചം, ജാഫര്‍ മൗലവി മിലാദ് നഗര്‍, അസീസ് പാടലടുക്ക, അബ്ദു റസാഖ് അബ്‌റാറി, അബ്ദു റഹ്മാന്‍ അന്നടുക്ക, അന്‍വര്‍ തുപ്പക്കല്‍, ബഷീര്‍ മൗലവി കുമ്പഡാജെ, ഹമീദ് ഖാസിമി പൈക്ക, ഇബ്‌റാഹിം ഹനീഫി മാവിനക്കട്ട, സലാം ഹുദവി ഉമ്പ്രങ്കള, റഫീക് മുക്കൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."