സി.പി.എം പിന്തുണ കുറ്റിക്കോല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് വിമതയ്ക്ക്
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായി കോണ്‍ഗ്രസ് പുറത്താക്കിയ വിമത അംഗം സമീറ ഖാദറിനെ വീണ്ടും തെരഞ്ഞെടുത്തു.സി.പി.എം അംഗത്തിന്റെ പിന്തുണയോടെയാണ് വിജയം. പഞ്ചായത്ത് ഹാളില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗം കെ.ആര് രജനിക്ക് ഒരു വോട്ടും സമീറ ഖാദറിന് രണ്ടു വോട്ടുമാണ് ലഭിച്ചത്. നേരത്തെ ബി.ജെ.പി പിന്തുണയോടെ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സമീറ ഒരു മാസം മുന്‍പാണ് തല്‍സ്ഥാനം രാജിവച്ചത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാഥിയായി മത്സരിച്ച് വിജയിക്കുകയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ പി.ദാമേദരന് തെടുപ്പത്തിന് വോട്ട് ചെയ്യുകയും ബി.ജെ.പി പിന്തുണയോടെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സ്വീകരിക്കുകയും ചെയ്തതിനാണ് സെമിറ ഖാദറിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ പിന്നീട് വൈസ് പ്രസിഡന്റിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച് ബി.ജെ.പി അംഗത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷം മാതൃസംഘടനയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമീറ ഖാദര്‍ കോണ്‍ഗ്രസ് മണ്ഡലം നേതൃത്വത്തിന് കത്തും നല്‍കിയിരുന്നു. ഇതിനിടയിലാണ് സി.പി.എം പിന്തുണയോടെ ഇവര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കരസ്ഥമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."