അഡൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
ദേലംപാടി: കാട്ടാന ശല്യം വിട്ടൊഴിയാതെ അഡൂരും പരിസരവും. ഭീതി മാറാതെ കര്‍ഷകരും നാട്ടുകാരും. കര്‍ണ്ണാടക വന അതിര്‍ത്തി കടന്നെത്തി നാട്ടിലിറങ്ങിയ കാട്ടാന കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് രണ്ട് കുട്ടിയാനകളടക്കം ഏഴോളം ആനകള്‍ കൃഷിയിടത്തില്‍ ഇറങ്ങിയത്. കാമുകും വാഴകളും നശിപ്പിക്കുന്ന ശബ്ദം കേട്ട് കര്‍ഷകര്‍ ബഹളം വെക്കുകയും വനപാലകരെ വിവരമറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും വനം വകുപ്പ് അധികൃതരും പടക്കം പൊട്ടിച്ചും തീ കൊളുത്തിയും ആനകളെ തുരുത്തിഓടിക്കാന്‍ ഇന്നലെ രാവിലെ വരെ ശ്രമം നടത്തിയതോടെ കൃഷിയിടങ്ങളില്‍ നിന്നും പിന്‍മാറിയ കാട്ടാന കൂട്ടം സമീപത്തെ ഒരു സൗകാര്യ വ്യക്തിയുടെ കാട്ടില്‍ തമ്പടിച്ചു നില്‍ക്കുകയാണ്. വിവരമറിഞ്ഞ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. രാജീവന്‍, പാണ്ടി സെക്ഷന്‍ ഓഫിസര്‍ വിനോദ് , ബോവിക്കാനം സെക്ഷന്‍ ഓഫിസര്‍ ഗോപാലന്‍ എന്നിവരുടെയും ദ്രുതകര്‍മ സേനയുടേയും നേതൃത്വത്തില്‍ ആനകളെ കാട്ടിലേക്ക് തുരത്തി ഓടിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും കാടു കയറാന്‍ കൂട്ടാക്കാതെ ആനക്കൂട്ടം അവിടെ തന്നെ തമ്പടിച്ചിരിക്കുന്നതായി വനപാലകാര്‍ പറയുന്നു. ആനകള്‍ കൂട്ടം കൂടി നിന്നുവെന്നു പറയുന്ന സ്ഥലത്തിന്റെ 30 മീറ്റര്‍ സമീപമെത്തി പടക്കം പൊട്ടിച്ചുവെങ്കിലും കാട്ടാനക്കൂട്ടം പിന്‍വലിയുവാന്‍ തയ്യാറാവുന്നില്ല. ആനകളുടെ അടുത്തെത്തിയാല്‍ അവ അക്രമകാരികളാകുമോയെന്ന് നാട്ടുകാര്‍ ഭയക്കുന്നു. ഒരു മാസം കാട്ടാനയുടെ ആക്രമണത്തിന് ഇരയായി കൂലി പണിക്കാരനായ ഒരാള്‍ മരിച്ച സംഭവം കാറഡുക്കയില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൃഷിടത്തില്‍ എത്തിയ ആനകള്‍ തല്‍പ്പച്ചേരി ചന്ദ്രന്‍ വയലിലെ വെങ്കിട്ട രമണ, അപ്പകുഞ്ഞി മാസ്റ്റര്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ തോട്ടത്തിലെ വാഴകളും കമുകുകളും വ്യാപകമായി നശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."