ജില്ലാ സ്‌കൂള്‍ കലോത്സവം: സ്റ്റേജിതര മത്സരങ്ങളില്‍ കാസര്‍കോട്
കുട്ടമത്ത് : കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു വരുന്ന കാസര്‍കോട് റവന്യു സ്‌കൂള്‍ കലോത്സവത്തില്‍ സ്റ്റേജിതര മത്സരങ്ങള്‍ക്ക് സമാപനം. കാസര്‍കോട് ഉപജില്ല 168 പോയിന്റുമായി മുന്നിലെത്തി. 167 പോയന്റ് നേടി ഹൊസ്ദുര്‍ഗ് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ബേക്കല്‍ ഉപജില്ല 163 പോയന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 70 പോയന്റുമായി ഹൊസ് ദുര്‍ഗ് മുന്നിലെത്തി. കുമ്പള ഉപജില്ലയാണ് രണ്ടാമത് (68). ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ല 104 പോയിന്റുമായി മുന്നിലെത്തി. 98 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ലയാണ് രണ്ടാമത്. ഹൈസ്‌കൂള്‍ വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ കാസര്‍കോട് (28 ), ബേക്കല്‍ (26) എന്നിങ്ങനെയാണ് പോയന്റ് നില. ഹൈസ്‌കൂള്‍ സംസ്‌കൃതോത്സവത്തില്‍ ബേക്കല്‍, ചെറുവത്തൂര്‍, കാസര്‍കോട്, ചിറ്റാരിക്കാല്‍, മഞ്ചേശ്വരം, ഹൊസ് ദുര്‍ഗ് ഉപജില്ലകള്‍ 20 പോയന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. സ്റ്റേജിന മത്സരങ്ങള്‍ കൂടി കണക്കിലെടുത്താണ് ഓവറോള്‍ കിരീടം കണക്കാക്കുക. കാര്‍ട്ടൂണ്‍, കവിതാ രചന (ഇംഗ്ലിഷ്), ഉപന്യാസം (ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ്), കാര്‍ട്ടൂണ്‍, കൊളാഷ്, ഹയര്‍സെക്കന്‍ഡറി വിഭാഗം ഉറുദു കഥാരചന, കവിതാ രചന, ഉപന്യാസം എന്നിവയും അറബിക് സാഹിത്യോത്സവം,സംസ്‌കൃതോത്സവം പൊതുമത്സരങ്ങള്‍ എന്നിവയാണ് ഇന്നലെ നടന്നത്
ഇനിയൊരു ഇടവേള: ഏഴാം നാള്‍ അരങ്ങുണരും
കുട്ടമത്ത്: സ്റ്റേജിതര മത്സരങ്ങള്‍ കഴിഞ്ഞാല്‍ അടുത്തദിനം അരങ്ങുണരും. എന്നാല്‍ ആ പതിവ് ഇക്കുറിയില്ല. സ്റ്റേജിന മത്സരങ്ങള്‍ക്കായി ഒരാഴ്ച നീളുന്ന കാത്തിരിപ്പ്. 22, 23 തീയ്യതി കളിലാണ് സ്റ്റേജിന മത്സരങ്ങള്‍ നടക്കുക. രചനാ മത്സരങ്ങള്‍ സംസ്ഥാന -ജില്ലാതലങ്ങളില്‍ ഏകീകരിച്ചു നടത്തുന്നതിന്റെ ഭാഗമായാണ് നേരത്തെ നടത്തേണ്ടി വന്നത്. ജില്ലയിലെ ചില ഉപജില്ലകളില്‍ ഉപജില്ലാ കലോത്സവ സ്റ്റേജിനങ്ങള്‍ നടന്നു വരുന്നതേയുള്ളൂ. ജില്ലാതല മത്സരത്തിനായി രചന മത്സരങ്ങള്‍ നേരത്തെ നടത്തിത്തീര്‍ത്തിരുന്നു.
കാര്‍ട്ടൂണില്‍ രണ്ടാം വര്‍ഷവും ശദാബ്
കുട്ടമത്ത്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍ മത്സരത്തില്‍ രണ്ടാം വര്‍ഷവും വിജയം ശദാബ് അഹമ്മദിന്. ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പത്താംതരം വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. ശരീഫ് സി. എല്‍.സി യാസ്മിന്‍ ദമ്പതികളുടെ മകനാണ്
ആതിഥേയര്‍ക്ക് അഭിമാനം
കുട്ടമത്ത്: രചനാ മത്സരങ്ങളില്‍ രണ്ടിനങ്ങളില്‍ ഒന്നാംസ്ഥാനം നേടാനായതിന്റെ സന്തോഷത്തില്‍ ആതിഥേയ വിദ്യാലയം. ഹയര്‍ സെക്കന്‍ഡറി വിഭാഗവും കാര്‍ട്ടൂണ്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓയില്‍ പെയിന്റ് ഇനങ്ങളിലെ വിജയമാണ് കുട്ടമത്തെ കുട്ടികള്‍ സ്വന്തമാക്കിയത്.കാര്‍ട്ടൂണില്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി ടി.വി അഭിമന്യു ഒന്നാമതെത്തിയപ്പോള്‍ ഓയില്‍ പെയിന്റിങ്ങില്‍ പി അനഘ് ഒന്നാം സ്ഥാനം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."