സ്മാര്‍ട് സിറ്റി മൂന്നാംഘട്ടം: പട്ടികയില്‍ തിരുവനന്തപുരം ഒന്നാമത്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട സ്മാര്‍ട് സിറ്റി പട്ടികയില്‍ തിരുവനന്തപുരം ഒന്നാമത്. മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 30 നഗരങ്ങളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ചത്തീസ്ഗഡിലെ നയാ റായ്പൂര്‍ രണ്ടാം സ്ഥാനത്താണ്.
രാജ്യത്തെ 90 നഗരങ്ങളെ അത്യാധുനിക രീതിയില്‍ വികസിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി മിഷന്റെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയത്. കശ്മീര്‍ സംസ്ഥാനത്തിന്റെ ഇരട്ടതലസ്ഥാനങ്ങളായ ജമ്മുവും ശ്രീനഗറും പട്ടികയിലുണ്ട്.കേന്ദ്ര വികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിക്ക് പട്ടികയില്‍ ഇടം നേടാനായില്ല. 45 നഗരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ 40 നഗരങ്ങളെ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും അപേക്ഷ നല്‍കിയ ചില നഗരങ്ങള്‍ക്ക് വേണ്ടത്ര യോഗ്യത ഇല്ലാത്തതിനാല്‍ 30 നഗരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിച്ചുള്ളുവെന്നും വെങ്കയ്യ നായിഡു അറിയിച്ചു. ഈ 30 നഗരങ്ങള്‍ക്കുമായി 57,393 കോടി രൂപയാണ് പദ്ധതിയിലൂടെ ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."