മരട് ഫ്‌ളാറ്റ്: അന്വേഷണം ഇടത് നേതാക്കന്മാരിലേക്കും, മുന്‍ പഞ്ചായത്ത് ഭരണസമിതിയിലെ രണ്ട് അംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: മരടിലെ ഫ്ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മരട് പഞ്ചായത്ത് മുന്‍ മെമ്പര്‍മാരെ ഇന്ന് ചോദ്യം ചെയ്യും. മരട് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും സി.പി.ഐ.എം പ്രാദേശികനേതാക്കളുമായ പി.കെ രാജു, എം ഭാസ്‌കരന്‍ എന്നിവരില്‍ നിന്നാണ് മൊഴിയെടുക്കുക
പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയോടെയാണ് 2006ല്‍ നിയമം ലംഘിച്ചുള്ള നിര്‍മാണ അനുമതികള്‍ നല്‍കിയെന്നാണ് അറസ്റ്റിലുള്ള മുന്‍ മരട് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് നല്‍കിയ മൊഴി. നിര്‍മാണത്തിന് അനുമതി നല്‍കിയ കാലത്തെ പല രേഖകളും പിന്നീട് പഞ്ചായത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. സി.പി.ഐ.എം മുന്‍ പഞ്ചായത്ത് അംഗം കൂടിയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ദേവസിയില്‍ നിന്ന് അടുത്ത ദിവസം മൊഴി എടുക്കും.
അതേസമയം,ഫ്‌ളാറ്റുകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ സിറ്റിങ്ങും കൊച്ചിയില്‍ തുടരും.
86 ഫ്‌ളാറ്റുടമകള്‍ ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുട അധ്യക്ഷതയിലുള്ള നഷ്ടപരിഹാര നിര്‍ണ്ണയ സമിതി ഇന്നലെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."