HOME
DETAILS
MAL
ചെമ്പനോട വില്ലേജ് ഓഫിസില്‍ വിജിലന്‍സ് പരിശോധന
backup
June 23 2017 | 08:06 AM
പേരാമ്പ്ര: കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസില്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. ആത്മഹത്യ ചെയ്ത ജോയിയുടെ ഭൂരേഖകളില് തിരുത്തലുകള്‍ നടന്നെന്ന വിവരം പുറത്തുവന്നതോടെയാണ് കോഴിക്കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്.
ക്രമക്കേട് ഉണ്ടെങ്കില്‍ ഇന്നു തന്നെ കേസ് എടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കു വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്കി.
ജോയിയുടെ ഭൂമിയ്ക്ക് കരമടയ്ക്കനായി ജോയിയുടെ സഹോദരന് വില്ലേജ് ഓഫിസിലെത്തിയപ്പോള്‍ ആണ് രേഖകളില്‍ തിരുത്തലുകള്‍ നടത്തിയതായി വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."