പ്രേതത്തെ പ്രീതിപ്പെടുത്താന്‍ പിതാവ് മൂന്നു വയസുകാരിയുടെ ചെവി മുറിച്ചു
ന്യൂഡല്‍ഹി: പ്രേതത്തെ പ്രീതിപ്പെടുത്താന്‍ പിതാവ് മൂന്നു വയസുകാരിയായ മകളുടെ ചെവി മുറിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ശാരദയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. ചെവി മുറിച്ച ശേഷം ഇയാള്‍ കുട്ടിയുടെ കഴുത്തില്‍ കത്തിവെക്കാന്‍ ശ്രമിക്കവെ നാട്ടുകാര്‍ ഓടികൂടുകയും പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
35 കാരനായ അമൃത് ബഹാദൂറാണ് പൊലിസ് കസ്റ്റഡിയിലായത്. ഒരു പ്രേതാത്മാവ് മകളെ വേദനിപ്പിക്കണമെന്നും മകളുടെ ചെവി മുറിച്ച് പ്രേതത്തിന് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്കി. വേദനിപ്പിച്ചില്ലെങ്കില്‍ മകളെ തനിക്കൊപ്പം നരകത്തിലേക്ക് കൊണ്ടുപോകുമെന്നും പ്രേതം പറഞ്ഞു.
ചെവി മുറിച്ചിട്ടും പ്രേതം തൃപ്തനായില്ലെന്നും പിന്നീട് രക്തം കഴുത്തിലേക്ക് ഒഴുകിയതിനാല്‍ കഴുത്തിലെ ഞരമ്പ് മുറിക്കാന്‍ പ്രേതം ആവശ്യപ്പെട്ടുവെന്നും ഇയാള്‍ പറഞ്ഞു.
കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോള്‍ ഇത് നിന്റെ നല്ലതിനു തന്നെയാണെന്ന് പറഞ്ഞ് ചെവി മുറിക്കുകയായിരുന്നു. തടയാന്‍ വന്ന ഭാര്യയോട് വീടു വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീണ്ടും തടയാന്‍ വന്നപ്പോള്‍ ഭാര്യയേയും മറ്റു അഞ്ചു മക്കളെയും മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ഭാര്യം മറ്റു മക്കളും ഒച്ചവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."