ബി.ജെ.പി നേതാവിന്റെ കള്ളനോട്ടടി: ഉന്നതതല അന്വേഷണം വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാവ് രാഗേഷിനെ കള്ള നോട്ട് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആര്‍ക്കുവേണ്ടിയാണ് ഇയാള്‍ കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്തതെന്നും ഈ നോട്ടുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമെ പുറത്ത് വരികയുള്ളൂ.
കള്ളനോട്ടിനും കള്ളപ്പണത്തിനും എതിരെ നിരന്തരം പ്രചരണം നടത്തുന്ന ബി.ജെ.പി നേതൃത്വത്തിന്റെ തനി നിറമാണ് ഈ അറസ്റ്റിലൂടെ പുറത്ത് വന്നിരിക്കുന്നത്.
200 കോടി രൂപയുടെ കള്ള നോട്ട് അടിക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ അറിയാന്‍ കഴിഞ്ഞത്. അങ്ങിനെയെങ്കില്‍ ആരാണ് ഇവരുടെ കയ്യില്‍ നിന്ന് ഇത്രയധികം നോട്ടു വാങ്ങിക്കുന്നത്. ഇവര്‍ക്ക് വിദേശത്തെ ഏതെങ്കിലും ഏജന്‍സികളുമായി ബന്ധമുണ്ടോ എന്നെതെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നും അറസ്റ്റിലായവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ശ്രീനാരായണപുരത്ത് യുവമോര്‍ച്ച പ്രാദേശിക നേതാവായ എരാശ്ശേരി രാകേഷിനെ വ്യാഴാഴ്ചയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടില്‍ നിന്ന് മള്‍ട്ടി കളര്‍ പ്രിന്റര്‍, സ്‌കാനര്‍, നോട്ട് കട്ട് ചെയ്യുന്ന കട്ടര്‍, ലാപ്‌ടോപ്പ്, മഷി പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പര്‍ എന്നിവയും1,37,000 രൂപയോളം വരുന്ന കള്ളനോട്ടുകളും റെയ്ഡില്‍ കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."