ടി.സിദ്ദീഖ് വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് കൈക്കലാക്കിയതായി പരാതി; സുഹൃത്തിന്റെ സ്വത്ത് തര്‍ക്കത്തില്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്ന് സിദ്ദീഖ്
കോഴിക്കോട്: അന്തരിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സ്വത്ത് കൈക്കലാക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖിനെതിരേ അന്വേഷണം. റിട്ട. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എ ലിങ്കണ് എബ്രഹാമിന്റെ പരിലുള്ള കോടികണക്കിന് രൂപയുടെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കി എന്നുകാണിച്ച് മുഖ്യമന്ത്രിയുടെ പ്രശ്നപരിഹാര സെല്ലിലാണ് പരാതി നല്‍കിയത്.
അതേ സമയം സുഹൃത്തിന്റെ കുടുംബത്തിലുള്ള സ്വത്ത് തര്‍ക്കത്തില്‍ ഇടപെടുകയാണ് ചെയ്തതെന്നും പരാതിക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്സും ടി സിദ്ദിഖ് പറഞ്ഞു
ലിങ്കണ് എബ്രഹാം 27 ഏക്കര്‍ ഭൂമി തന്റെ പിതാവിന്റെ പേരിലുള്ള കെ.എ എബ്രഹാം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് എഴുതി വെച്ചിരുന്നു. ലിങ്കണ് എബ്രഹാം തയാറാക്കിയ ഒസ്യത്ത് പ്രകാരം മരണശേഷം ഭൂമി ചാരിറ്റബിള്‍ ട്രസ്റ്റിന് ഉപയോഗിക്കാനാണ് വ്യവസ്ഥ. എന്നാല്‍ ഈ സ്വത്തുക്കള്‍ ലിങ്കണ് എബ്രഹാം മറ്റൊരു ഒസ്യത്തിലൂടെ തനിക്ക് കൈമാറിയെന്ന് സഹോദരന് ഫിലോമിന്‍ അവകാശപ്പെടുകയായിരുന്നു.
ഫിലോമിന്‍ വ്യാജ ഒസ്യത്തിലൂടെ തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഹായിച്ചതായാണ് പരാതി. വ്യജ ഒസ്യത്ത് പ്രകാരം ട്രസ്റ്റിന് നല്കിയ ഭൂമി സ്വന്തമാക്കാന്‍ ഫിലോമിന്‍ എബ്രഹാമിനെ കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്, എം.കെ അബ്ദുല്‍ റഹ്മാന്, ഡി.സി.സി സെക്രട്ടറി ഹബീബ് തമ്പി എന്നിവര്‍ വഴിവിട്ട് സഹായിച്ചെന്ന വസ്തുത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ടി. സിദ്ദിക്കെനെതിരേ അന്വേഷണം ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."