HOME
DETAILS

സഊദി-കുവൈത് അതിർത്തിയിലെ ന്യൂട്രൽ സോണിൽ എണ്ണയുൽപാദനം പുനഃരാരംഭിക്കാൻ ധാരണ

  
backup
October 23 2019 | 07:10 AM

saudi-kuwait-to-reopen-oil-production

      റിയാദ്: പരമാധികാര പ്രശ്‌നത്തെ തുടർന്ന് നിർത്തി വെച്ച സഊദി-കുവൈത് അതിർത്തിയിലെ ന്യൂട്രൽ സോണിൽ എണ്ണയുൽപാദനം പുനഃരാരംഭിക്കാൻ ധാരണയായതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഇത് സംബന്ധിച്ച് നടത്തിയ ചർച്ചകളിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് എണ്ണ സമ്പുഷ്ടമായ ഈ മേഖലകളിൽ നിന്നും എണ്ണയുത്പാദനം പുനരാരംഭിക്കാൻ ധാരണയിലെത്തിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ഖബസ്, അൽ റായി എന്നീ കുവൈത്ത് പത്രങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിയിച്ചത്. ന്യൂട്രൽ സോണിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അടുത്തിടെ നടത്തിയ ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കുന്നതിന് സാധിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇരു രാജ്യങ്ങളും ഔദ്യോഗികമായി ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.


        1922 ൽ സഊദി അറേബ്യയും കുവൈത്തും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമുള്ള  5700 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ന്യൂട്രൽ സോണിൽ രണ്ടു പ്രധാന എണ്ണപ്പാടങ്ങളാണ് ഉള്ളത്.  ഇതിൽ അൽവഫ്‌റ കര എണ്ണപ്പാടവും ഖഫ്ജി സമുദ്ര എണ്ണപ്പാടവുമാണ്. ന്യൂട്രൽ സോൺ വിഭജിക്കുന്നതിനും മേഖലയുടെ പകുതി വീതം തങ്ങളുടെ രാജ്യങ്ങളിൽ കൂട്ടിച്ചേർക്കുന്നതിനും മേഖലയിലെ എണ്ണ സമ്പത്ത് പങ്കുവെക്കലും എണ്ണ വ്യവസായ മേഖലയുടെ മാനേജ്‌മെന്റും സംയുക്തമായി തുടരുന്നതിനും എഴുപതുകളിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.  എന്നാൽ, പരമാധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ രൂക്ഷമായതിനാൽ നേരത്തെ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. കുവൈത്ത് ഗൾഫ് ഓയിൽ കമ്പനി, സഊദി അരാംകോയുടെ കീഴിലുള്ള അൽ ഖഫ്‌ജി ജോയന്റ് ഓപ്പറേഷൻ കമ്പനി എന്നിവയുടെ സംയുക്തതയിലുള്ള ഖഫ്‌ജി കമ്പനി 2014 ഒക്ടോബറോടെയാണ് ഉത്പാദനം നിർത്തി അടച്ചു പൂട്ടിയത്.

പാരിസ്ഥിക പ്രശ്‌നമാണ് പ്ലാന്റ് അടച്ചു പൂട്ടാൻ കാരണമെന്നാണ് പറയപ്പെടുന്നത്. ഇത് അടച്ചു പൂട്ടുന്നതിനു മുൻപ് വരെ ഇവിടെ നിന്നും പ്രതിദിനം 280,000 മുതൽ 300,000 ബാരൽ വരെ എണ്ണ ഉത്പാദിപ്പിച്ചിരുന്നു. പ്രതിദിനം 220,000 ബാരൽ അറേബ്യൻ ഹെവി ക്രൂഡ് ഉത്പാദന ശേഷിയുള്ള അൽവഫ്‌റ എണ്ണപ്പാടം 2015 മെയിലാണ് അടച്ചു പൂട്ടിയത്. പിന്നീട് രണ്ടിടങ്ങളിൽ നിന്നും എണ്ണയുൽപാദനം  നടന്നിട്ടില്ല.


             പ്രതിദിനം അഞ്ചു ലക്ഷം ബാരൽ എണ്ണ തോതിൽ ഉൽപാദിപ്പിക്കുന്നതിന് ന്യൂട്രൽ സോണിലെ എണ്ണപ്പാടങ്ങൾക്ക് ശേഷിയുണ്ട്. ആഗോള എണ്ണയുത്പാദനത്തിലെ 0.5 ശതമാനം വരുമിത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക്കിലെ അംഗ രാജ്യമായ ഇക്വഡോറിന്റെ ആകെ ഉൽപാദനത്തിന് സമാനമാണിത്. ഇക്കഴിഞ്ഞ ജൂണിൽ നടന്ന ചർച്ചകൾക്കു ശേഷം കൂടുതൽ ചർച്ചകൾ നടത്തുന്നതിന് മുന്നോടിയായി പുതിയ രേഖകൾക്ക് രൂപം നൽകുന്നതിന് ഇരു രാജ്യങ്ങളും ശ്രമിച്ചു വരികയാണെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സാങ്കേതിക കാര്യങ്ങളുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾക്ക് ഇരു രാജ്യങ്ങളും അന്തിമ രൂപം നൽകിയാൽ ഖഫ്‌ജി , അൽവഫ്‌റ എണ്ണപ്പാടങ്ങളിൽ എണ്ണയുൽപാദനം പുനരാരംഭിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഒപെക്കിലെ തങ്ങളുടെ ക്വാട്ട പ്രകാരം ന്യൂട്രൽ സോണിൽ ഉൽപാദിപ്പിക്കുന്ന എണ്ണ സഊദിയും കുവൈത്തും പങ്കുവെക്കുകയാണ് ചെയ്യുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി കരാർ ഒപ്പു വെച്ചതായാണ് അൽ ഖബസ് റിപ്പോർട്ടിൽ പറയുന്നത്. ഏതാനും ഭരണപരമായ നടപടിക്രമങ്ങൾക്ക് ശേഷം  ഖഫ്‌ജിയിൽ നിന്നും ഉടൻ തന്നെ എണ്ണയുത്പാദനം തുടങ്ങുമെന്നും  മൂന്നു മാസത്തിനകം അൽവഫ്‌റ എണ്ണപ്പാടത്ത് നിന്നും ഉത്പാദനം ആരംഭിക്കുമെന്നും പത്രം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  31 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago