HOME
DETAILS
MAL
യു.എസ് പ്രതിരോധ മന്ത്രി സഊദിയിൽ: സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി
backup
October 23 2019 | 07:10 AM
റിയാദ്: സഊദി സന്ദർശനം നടത്തുന്ന അമേരിക്കൻ പ്രതിരോധ മന്ത്രി മാർക് എസ്പറുമായി സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് കൂടിക്കാഴ്ച നടത്തി. മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും തന്ത്രപ്രധാന സഹകരണവും പ്രതിരോധ മേഖലയിലെ പരസ്പര സഹകരണവും സുരക്ഷാ പ്രശ്നങ്ങളും ഇരുവരും വിശകലനം ചെയ്തു.
സഊദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് രാജകുമാരൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ.മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഡോ.ഇബ്രാഹിം അൽഅസ്സാഫ്, സഊദിയിലെ അമേരിക്കൻ അംബാസഡർ ജോൺ അബീസൈദ് തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ സഊദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."