കൊല്ലം റോളര്‍ സ്‌കേറ്റിങ് ക്ലബിനു റോളര്‍ ഹോക്കിയില്‍ ഇരട്ട സ്വര്‍ണം
കൊല്ലം: കൊല്ലത്ത് നടന്ന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ജില്ലാ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ കൊല്ലം റോളര്‍ സ്‌കേറ്റിങ് ക്ലബ് മികച്ച നേട്ടം കരസ്ഥമാക്കി. ക്വാഡ് സ്പീഡ് സ്‌കേറ്റിങ്, സബ് ജൂനിയര്‍, ജൂനിയര്‍ റോളര്‍ ഹോക്കി എന്നിവയിലാണ് ഇരട്ട സ്വര്‍ണത്തോടെ ക്ലബ് അംഗങ്ങള്‍ തിളക്കമാര്‍ന്ന വിജയം നേടിയത്.
അംഗങ്ങളായ രോഹിത് ശിവകുമാര്‍, പൃഥ്വി പ്രമോദ്, അനഘ ജനേഷ് , ശ്രേയ ബാലഗോപാല്‍, ലക്ഷ്മി എസ്.ദത്ത്, അബ്ദുള്ള നവാസ്, എസ്. ഗൗതം കൃഷ്ണ, ഡി. കാര്‍ത്തിക്, ഏഞ്ചലിന സുനില്‍, അലന്‍, സി. ചന്ദ്രു, എന്നിവര്‍ സ്പീഡ് സ്‌കേറ്റിംഗില്‍ (റോഡ്, റിങ് റെയ്‌സ്) സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടി. സബ് ജൂനിയര്‍, ജൂനിയര്‍ റോളര്‍ ഹോക്കിയില്‍ ജോയല്‍ ജോണി, ആഞ്ചലോ സുനില്‍, ജഹാന്‍സെല്‍, അരുണവ് കൃഷ്ണ, വിശ്വജിത്, അക്ഷയ് വിനോദ്, അശ്വിന്‍ചന്ദ്ര, അക്ഷയ് എസ്. പിള്ള, നവനീത് സിനി ജോര്‍ജ്, രവീണ്‍, ശിവദത്ത്, പ്രണവ് എസ് . ബാബു, ഭരത് എം.രഞ്ജു, ദീപക് എന്നിവര്‍ സ്വര്‍ണം കരസ്ഥമാക്കി. സ്പീഡ് സ്‌കേറ്റിംഗ്, സംസ്ഥാന,ദേശീയ റോളര്‍ ഹോക്കി അമ്പയര്‍ പി.ആര്‍.ബാലഗോപാലായിരുന്നു ക്ലബിന്റെ മുഖ്യ പരിശീലകന്‍. 17 വരെ എറണാകുളം, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളില്‍ നടത്തുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ അര്‍ഹത നേടിയതായി ക്ലബ് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."