HOME
DETAILS
MAL
സഊദി-ഇന്ത്യന്‍ സഹകരണം പുതിയ തലത്തിലേക്ക്: ധാരണാ പത്രങ്ങള്‍ക്ക് മന്ത്രിസഭാ അംഗീകാരം
backup
October 23 2019 | 07:10 AM
റിയാദ്: ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി സഊദി. അൽ യമാമഃ രാജകൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. സഹകരണത്തിന്റെ ഭാഗമായി പാർപ്പിട മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരത്തെ ഒപ്പുവെച്ച ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചു. സഊദി
പാർപ്പിടകാര്യ മന്ത്രി സമർപ്പിച്ച റിപ്പോർട്ടും ശൂറാ കൗൺസിൽ തീരുമാനവും പരിശോധിച്ചാണ് ഇന്ത്യയുമായി ഒപ്പുവെച്ച ധാരണാപത്രം മസഭാ യോഗം അംഗീകരിച്ചത്.
കൂടാതെ, ടെലികോം, ഐ.ടി മേഖലയിൽ സഹകരിക്കുന്നതിന് ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയും സഊദി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും (സി.ഐ.ടി.സി) തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുന്നതിന് സി.ഐ.ടി.സി ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിയെയും മെഡിക്കൽ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ സഹകരിക്കുന്നതിന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷനുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിന് സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനെയും മന്ത്രിസഭ ചുമതലപ്പെടുത്തി.
അതേസമയം, റിയാദിൽ നടക്കുന്ന മൂന്നാം ഫ്യുച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഈ മാസം 29, 31 തിയ്യതികളിലായാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ മോദി പ്രഭാഷണം നടത്തുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ പതിവ് സന്ദർശനമാണെങ്കിലും ഉച്ചകോടിയിൽ പങ്കെടുക്കലാണ് പ്രധാന ലക്ഷ്യം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഈ മാസാദ്യം സഊദിയിൽ എത്തിയിരുന്നു. മോദിയുടെ രണ്ടാം സന്ദർശനത്തിൽ സഊദി ഭരണാധികാരി സൽമാൻ രാജാവുമായും കൂടിക്കാഴ്ച നടന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."