ലേലം ചെയ്യാന്‍ നടപടിയില്ല; ലക്ഷക്കണക്കിന് രൂപയുടെ തടികള്‍ നശിക്കുന്നു
ശാസ്താംകോട്ട: അപകടഭീഷണിയെ തുടര്‍ന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മുറിച്ചിട്ട മരങ്ങള്‍ ലേലം ചെയ്യുന്നതിനു നടപടിയില്ല. ഇത് കാരണം ലക്ഷക്കണക്കിനു രൂപ വില വരുന്ന തടികള്‍ ജീര്‍ണിച്ച് നശിക്കുകയാണ്. മരങ്ങള്‍ കടപുഴകി വീണ് അപകടം പതിവായതിനെ തുടര്‍ന്നാണ് അപകട സാധ്യതയുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. താലൂക്കില്‍ നൂറുകണക്കിന് മരങ്ങള്‍ ഇതിന്റെ പേരില്‍ മുറിച്ചു.
കടകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മറഞ്ഞു നിന്ന മരങ്ങളും ഇത്തരത്തില്‍ വ്യാപകമായി മുറിച്ച് മാറ്റിയിരുന്നു. മുറിച്ചമാറ്റിയ മരങ്ങളെല്ലാം റോഡരകില്‍ കിടന്നു നശിക്കുകയാണ്. പാല, ഇലവ്, പെരുമരം, ബദാം തുടങ്ങിയവക്കു പുറമേ വിലപിടിപ്പുള്ള മഹാഗണി, പുളിവാക, മാവ്, പ്ലാവ് തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്. മൈനാഗപ്പള്ളി ഉദയ ജങ്ഷന്‍, കുറ്റിയില്‍മുക്ക്, ആഞ്ഞിലിമൂട്, ശ്ാസ്താംകോട്ട, പനപ്പെട്ടി, കടപുഴ, കുന്നത്തൂര്‍, ചക്കുവള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കൂടിക്കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."