HOME
DETAILS
MAL
പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഡി.എം.ആര്.സിക്ക്
backup
October 23 2019 | 10:10 AM
തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ ചുമതല ഡി.എം.ആര്.സിക്ക് നല്കാന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിര്‍മാണ ചുമതല ഇ.ശ്രീധരന് നല്‍കാനും ധാരണയായി. പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന് സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ട്.
പാലത്തിന് നഷ്ടം വന്ന തുക കരാറുകാരില്‍ നിന്നും ഈടാക്കിയേക്കും. തുക തിരികെ പിടിക്കാന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഡി.എം.ആര്.സി നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."