സാമൂഹ്യനീതിയും സാമ്പത്തികനീതിയും പ്രാവര്‍ത്തികമാക്കാന്‍ പ്രയത്നിക്കണം: കടയ്ക്കല്‍
കടയ്ക്കല്‍: സാമൂഹ്യനീതിയും സാമ്പത്തിക നീതിയും പ്രാവര്‍ത്തികമാക്കാന്‍ പ്രയത്നിക്കേണ്ടത് വിശ്വാസികളുടെ കടമയാണെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി പറഞ്ഞു. മൂക്കുന്നം മന്നാനിയാ ബനാത്ത് യത്തിംഖാനയില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്രതാനുഷ്ഠാനത്തിന്റെ പൊരുളും സാമൂഹ്യപ്രതിബദ്ധതയുമായി ബന്ധപ്പെടുള്ളതാണ്. സ്വാര്ഥതക്കെതിരെയുള്ള പോരാട്ടമാണ് യഥാര്‍ഥ ജിഹാദെന്ന നബിവചനം എറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വ്രതശുദ്ധിയിലൂടെ ആര്‍ജ്ജിച്ചെടുത്ത ആത്മവിശുദ്ധിയും സാമൂഹ്യസ്നേഹവും തുടര്ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ പ്രഭാഷകന്‍ കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി അഭിപ്രായപ്പെട്ടു.
ഹാഫിസ് അബ്ദുല്‍ ലത്തീഫ് മൗലവി ഈരാറ്റുപേട്ട അധ്യക്ഷത വഹിച്ചു. ബനാത്ത് യത്തിംഖാനയിലെ ഒരു അനാഥ പെണ്‍കുട്ടിയുടെ വിവാഹം കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. അനേകം കുട്ടികള്‍ ചടങ്ങില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. കടയ്ക്കല്‍ ജുനൈദ്,ഹാഫിസ് അനസ് മൗലവി കൊച്ചുകലിംഗ് എന്നിവര്‍ സംസാരിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത പ്രാര്‍ഥനാ സമ്മേളനത്തിനു ശേഷം ഇഫ്താര്‍ സംഗമവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."