എച്ച്.ഐ.വി ബാധിച്ച യുവതി മകനുമായി തെരുവില്‍; ഒടുവില്‍ ഗാന്ധിഭവനില്‍ അഭയം
പത്തനാപുരം: എച്ച്.ഐ.വി ബാധിച്ച മാതാവിനും എട്ടുവയസുകാരന് മകനും ഗാന്ധിഭവന് അഭയം നല്കി. മാവേലിക്കരയിലെ മാന്നാര്‍ ടൗണിലെ റോഡരികില്‍ അവശനിലയില്‍ കാണപ്പെട്ട ഇവര്‍ക്കാണ് ഗാന്ധിഭവന് അഭയം നല്‍കിയത്. ഇവര്‍ മാന്നാര്‍ സ്വദേശികളാണെങ്കിലും കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഭര്‍ത്താവുമൊത്ത് ഡല്‍ഹിയിലായിരുന്നു. അഞ്ചു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടു.
എച്ച്.ഐ.വി ബാധിതയായതിനാല്‍ മാന്നാറിലുള്ള ബന്ധുക്കളുടെ സഹായവും ലഭിച്ചില്ല. നിത്യവൃത്തിക്ക് വകയില്ലാത്ത നിലയില്‍ കഷ്ടപ്പെട്ടിരുന്ന യുവതിയെ അവശനിലയില്‍ ചില സാമൂഹ്യപ്രവര്‍ത്തകരും മാന്നാര്‍ ജനമൈത്രി പൊലിസും ചേര്‍ന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയിക്കുശേഷം പത്തനാപുരം ഗാന്ധിഭവനില്‍ എത്തിക്കുകയായിരുന്നു.
മാന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈ നവാസ്, അഡീഷനല്‍ സബ് ഇന്‍സ്പെക്ടര്‍ റെജൂബ് ഖാന്, സാമൂഹ്യപ്രവര്‍ത്തകനായ ഫൈസി മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ ഗാന്ധിഭവനില്‍ എത്തിച്ചത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അമ്മയെ വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."