വിവാദങ്ങള്‍ക്ക് പിന്നില്‍ മുന്‍ ഭാര്യയുടെ സുഹൃത്ത്, ഞാന്‍ ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരനല്ല, സുഹൃത്തിന്റെ ഭൂമി വച്ചു ലോണെടുത്താണ് ജീവിക്കുന്നത്, സംഘടിത അക്രമത്തില്‍ കീഴടങ്ങില്ല, ജീവിതം അവസാനിപ്പിക്കുകയുമില്ല, ദൈവഭയമുള്ള മനുഷ്യനാണ്-ടി.സിദ്ദീഖ്-വീഡിയോ
കോഴിക്കോട്: വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് കൈക്കലാക്കി എന്ന ആരോപണത്തോട് പ്രതികരിച്ചു സിദ്ദിഖ് രംഗത്തെത്തി. വ്യാജ ഒസ്യത്ത് ഉണ്ടാക്കാനും ഭൂമി തട്ടിയെടുക്കാനും ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മൂന്നാളുകള്‍ നേതൃത്വം കൊടുത്തുവെന്ന പച്ചക്കള്ളമാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. നിരന്തരമായ സഹിക്കാവുന്നതിനപ്പുറമുള്ള വേട്ടയാടലാണ് താന്‍ നേരിടുന്നത്. ഇത്തരം ആരോപണങ്ങള്‍ക്ക് മുന്‍പില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നും നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
താമരശേരി വിഷയത്തില്‍ തന്റെ പങ്കിനെക്കുറിച്ച് മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ഭാരവാഹിയും താമരശേരി പഞ്ചായത്തില്‍ 25 വര്‍ഷത്തോളം പ്രസിഡന്റുമായ ശോശാമ എബ്രഹാമിന്റെ കുടുംബപരമായ ഭൂമിതര്‍ക്കമാണിത്.
ദേവഗിരി കോളജില്‍ തന്റെ സുഹൃത്തായിരുന്ന അജയ് ഫിലോമിന്‍. അജയുടെ പിതാവിന് ഒസ്യത്ത് പ്രകാരം ലഭിച്ച സ്വത്ത് തര്‍ക്കത്തില്‍ ഇടപെടണമെന്ന് അജയ് ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. രണ്ട് വില്ലായിട്ടാണ് വിഷയത്തിന്റെ ആധാരം ഉണ്ടായിരുന്നത്. യഥാര്‍ഥ ഭൂമിയുടെ ഉടമ തന്റെ സുഹൃത്തിന്റെ പിതാവിന്റെ സഹോദരനായ ലിങ്കണ്‍ എബ്രഹാമാണ്. 22 ഏക്കര്‍ ഭൂമിയില്‍ ലിങ്കണ്‍ എബ്രഹാം ആദ്യം ഒരു ഒസ്യത്ത് എഴുതിയിരുന്നു. അത് പ്രകാരം അദ്ദേഹത്തിന്റെ മരണശേഷം ഈ ഭൂമി ഒരു ട്രസ്റ്റിലേക്ക് കൈമാറുമെന്നായിരുന്നു. എന്നാല്‍ ആ വില്ല് കൈമാറ്റപ്പെടുകയോ രജിസ്റ്റര്‍ ചെയ്യുകയേ ചെയ്തിട്ടില്ല. എന്നാല്‍ അദ്ദേഹം മറ്റൊരു വില്ല് എഴുതിയിരുന്നു.
ക്രിസ്ത്യന്‍ നിയമപ്രകാരം രണ്ടാമത്തെ വില്ലാണ് പ്രാബല്യത്തില്‍ വരിക. അതുകൊണ്ട് രണ്ടാമത്തെ വില്ല് റിട്ട.മജിസ്‌ട്രേറ്റ് കൂടിയായ ലിങ്കണ്‍ എബ്രഹാം എഴുതുന്നത് സുഹൃത്തായ ഒരു മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു. ലിങ്കണ്‍ എബ്രഹാം തന്റെ സഹോദരനുമായുള്ള തര്‍ക്കം പറഞ്ഞു തീര്‍ത്ത് മറ്റൊരു ഒസ്യത്ത് ഉണ്ടാക്കുകയായിരുന്നു. ആ വില്ലനുസരിച്ചാണ് ഫിലോമിന എബ്രഹാമിലേക്ക് സ്വത്ത് എത്തിയത്. പിന്നീട് എബ്രഹാമിന്റെ മരണശേഷം സുഹൃത്തായ മജിസ്‌ട്രേറ്റാണ് വില്ല് കൈമാറുന്നത്.
ആ വില്ല് കൃത്യമാണെന്നും ആധികാരികമാണെന്നും സംബന്ധിച്ചുള്ള വിധി പറഞ്ഞത് കോഴിക്കോട് സെഷന്‍സ് കോടതിയാണ്. ഈ വിധിക്ക് ശേഷം ഫിലോമിന എബ്രഹാമും ട്രസ്റ്റും തമ്മില്‍ ധാരാളം തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയും റവന്യു കേസുകള്‍ നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ആ പ്രശ്‌നത്തിന് തീര്‍പ്പ്കല്‍പ്പിക്കാനാണ് തങ്ങള്‍ ഇടപെട്ടതെന്ന സിദ്ദിഖ് വ്യക്തമാക്കി. പാര്‍ട്ടിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപെട്ടത്. വിഷയത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനാണ് സാമ്പത്തിക കാര്യങ്ങളില്‍ ക്രമീകരിക്കാല്‍ കയ്യില്‍ പണം തരാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഒരേക്കര്‍ ഭൂമി ഇടനിലക്കാരായ നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു തരാമെന്ന പറഞ്ഞുകൊണ്ട് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായതെന്ന് സിദ്ദിഖ് വ്യക്തമാക്കി. എന്‍ കെ അബ്ദുല്‍ റഹിമാന്‍, ഹബീബ് തമ്പിയുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്തു.
https://www.youtube.com/watch?v=AJfD4tr5aPw
കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനാണ് തങ്ങള്‍ ഇത് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ലിങ്കണ്‍ എബ്രഹാമിന്റെ കുടുംബത്തിനോ ഫിലോമിനാ എബ്രഹാമിന്റെ കുടുംബത്തിനോ ഇത് സംബന്ധിച്ച് പരാതി ഇല്ലാത്ത സാഹചര്യത്തിലാണ് തന്റെ തകര്‍ച്ച മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് ഹാഫിസ് എന്നയാള്‍ പരാതി നല്‍കിയത്. ഇയാള്‍ തന്റെ ആദ്യ ഭാര്യയുടെ അടുത്ത സുഹൃത്താണ് തന്റെ വ്യക്തിപരമായ കാര്യങ്ങളിലും അയാള്‍ പലതവണ വേട്ടയാടിയിട്ടുണ്ട്.
തട്ടിപ്പ നടത്തുന്നെന്ന് ആരോപിക്കുന്നവര്‍ തന്റെ സാമ്പത്തിക സ്ഥിതി അറിയണമെങ്കില്‍ തന്നെ തന്റെ ചുറ്റുപാട് അന്വേഷിച്ചാല്‍ മതിയാകും. തന്റെ ഭാര്യയുടെ സ്വര്‍ണം ഈ കഴിഞ്ഞ ആഴ്ച നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിട്ടുണ്ട്. കൂടാകെ പ്രിയ സുഹൃത്തിന്റെ ഡോക്യുമെന്റ്‌സ് കാണിച്ച് ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന് പത്ത് ലക്ഷം ലോണെടുക്കുകയും ചെയ്തിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
തന്നെ നിരന്തരമായി വേട്ടയാടുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന് സിദ്ദിഖ് സുപ്രഭാതത്തോട് പ്രതികരിച്ചു.
റിട്ട. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എ ലിങ്കണ്‍ എബ്രഹാമിന്റെ പരിലുള്ള കോടികണക്കിന് രൂപയുടെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തുണ്ടാക്കി ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് കെക്കലാക്കി എന്നുകാണിച്ച് മുഖ്യമന്ത്രിയുടെ പ്രശ്നപരിഹാര സെല്ലിലാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."