താങ്ങുവില: നിയമനിര്‍മാണം വേണം: കെ.എം.മാണി
കോട്ടയം: ഉല്പാദന ചിലവിനെക്കാള്‍ 50 എങ്കിലും ഉയര്‍ന്ന നിരക്കില്‍ കാര്‍ഷിക വിളകള്‍ക്ക് എല്ലാ വര്‍ഷവും കുറഞ്ഞ താങ്ങുവില നിശ്ചയിക്കണമെന്നും ഇതുറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണി ആവശ്യപ്പെട്ടു. വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകന്റെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക വിളകള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ് പ്രഖ്യാപിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, അന്താരാഷ്ട്രകരാറുകളിലെ കര്‍ഷക ദ്രോഹവ്യവസ്ഥകള് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി നടത്തുന്ന വിവിധങ്ങളായ കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം.മാണി.
വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസ്, വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി, ജോയി ഏബ്രഹാം എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, റോഷി അഗസ്റ്റിന് എം.എല്‍.എ, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടന്, ജോസഫ് എം.പുതുശ്ശേരി, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, പി.കെ. സജീവ്, ഡി.കെ. ജോണ്‍, തോമസ് എം. മാത്തുണ്ണി, ഇ.ജെ. ആഗസ്തി, സണ്ണി തെക്കേടം,വിജിഎം തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."