നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതക്കെതിരേ പരാതി
കോട്ടയം: നഗരസഭയുടെ എന്‍ജിനീയറിങ് വിഭാഗത്തില്‍ കെടുകാര്യസ്ഥതയുണ്ടെന്ന ആരോപണവുമായി കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ രംഗത്ത്. ഇന്നലെ രാവിലെ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഏകസ്വരത്തില്‍ വിമര്‍ശനമുണ്ടായത്.
2016-17 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31നകം തീര്‍ക്കേണ്ട പൊതുമരാമത്ത് ജോലികളില്‍ നല്ലൊരു പങ്കും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ജൂണ്‍ 30നകം സമയബന്ധിതമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അധികസമയം നല്‍കിയിട്ടും 90 പദ്ധതികള്‍ അപൂര്‍ണമാണെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. വിവിധ വാര്‍ഡുകളില്‍ നടക്കുന്ന ജോലികളില്‍ കരാറുകാരുടെ തോന്ന്യാസമാണ് നടക്കുന്നത്.
ജോലികളില്‍ വേണ്ട രീതിയില്‍ ഇടപെടലുകള്‍ നടത്താന്‍ എന്‍ജിനീയറിങ് വിഭാഗം തയാറാകുന്നില്ല. ജോലികള്‍ ഏറ്റെടുത്തശേഷം സമയബന്ധിതമായി പൂര്‍ത്തിയാകാത്ത കരാറുകാരില്‍ നിന്ന് പിഴ ഈടാക്കാനും മനപൂര്‍വം കാലതാമസം വരുത്തുന്നവരെ കരിമ്പട്ടികയില്‍പെടുത്താനും നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷ ഡോ. പി.ആര്‍.സോന യോഗത്തെ അറിയിച്ചു. അടിയന്തരമായി കരാറുകാരുടെ യോഗം വിളിക്കുകയും നിര്‍മാണം വൈകിപ്പിക്കുന്ന കരാറുകാരുടെ ലിസ്റ്റ് കരിമ്പട്ടികയില്‍പെടുത്താന്‍ തയാറാക്കുമെന്നും സെക്രട്ടറി അറിയിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ മേല്‍നോട്ടം ഉറപ്പുവരുത്താന്‍ എന്‍ജിനിയറിങ് വിഭാഗത്തിന് സെക്രട്ടറി നിര്‍ദേശം നല്‍കി. കൗണ്‍സിലര്‍മാരായ ജാന്‍സി ജേക്കബ്, എസ്.ഗോപകുമാര്‍, സി.എന്‍.സത്യനേശന്‍, അഡ്വ.ഷീജ അനില്‍, ടി.സി.റോയി, പി.എന്‍.സരസമ്മാള്‍, എം.പി സന്തോഷ്‌കുമാര്‍, കെ.ജെ.സനില്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."