ചെറുവാണ്ടൂരില്‍ വീട് കയറി ആക്രമണം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍
ഏറ്റുമാനൂര്‍: യൂനിവേഴ്സിറ്റി ചെറുവാണ്ടൂര്‍ കാംപസിനു സമീപം അര്‍ധരാത്രി വീട് കയറി ആക്രമിച്ച് ദമ്പതികളെയും മകനെയും കമ്പിവടി ഉപയോഗിച്ച് അടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. സംഭവത്തിലെ ഒന്നാം പ്രതി ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ പടിഞ്ഞാറെകുറ്റുവീട്ടില് ജോളി സ്റ്റീഫന്‍ (47), രണ്ടാം പ്രതിയും ചെറുവാണ്ടൂര്‍ ചാമക്കാലായില്‍ ബാബുവിന്റെ മകനുമായ നിബു (27), നാലാം പ്രതിയും നിബുവിന്റെ സഹോദരനുമായ നിഖില്‍ (24) എന്നിവരാണ്ഇന്നലെ അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതി ചെറുവാണ്ടൂര്‍ മഞ്ഞനാടിയില്‍ കുഞ്ഞാപ്പിയുടെ മകനുമായ കുട്ടായി എന്ന സാജു (44) നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രി നടന്ന സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ചെറുവാണ്ടൂര്‍ ഉണ്ണികിഴിഞ്ഞന്തൊട്ടിയില് സജിമോന്‍ (46), ഭാര്യ അമ്പിളി (40), മകന് അനന്തു (19) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുന്‍പ് ഒരു കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ജോളി സ്റ്റീഫന്റെ നേതൃത്വത്തിലെത്തിയ 10 അംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ചെറുവാണ്ടൂരില്‍ വീടിനടുത്ത് ഹോട്ടല്‍ നടത്തുന്ന സജിമോന്റെ കടയും വീടും സംഘം അടിച്ചുതകര്‍ത്തിരുന്നു.
മൂന്ന് പ്രതികളെയും ഏറ്റുമാനൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി നാല് പ്രതികളെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."