പട്ടാമ്പി നിയോജക മണ്ഡലത്തില്‍ മൂന്ന് റെയില്‍വേ മേല്‍പാലങ്ങളുടെ സര്‍വേ തുടങ്ങി
പട്ടാമ്പി: നിയോജക മണ്ഡലത്തില്‍ റെയില്‍പ്പാളം മുറിച്ചിട്ട നിരത്തുകളില്‍ മേല്‍്പാലം പണിയാനുള്ള സര്‍വേ തുടങ്ങി. ഷൊര്‍ണൂര്‍ - മംഗലാപുരം റെയില്‍പ്പാതയില്‍ പട്ടാമ്പി - പള്ളിപ്പുറം റോഡില്‍ കൊടുമുണ്ട ഗേറ്റിലും, ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റെയില്‍പ്പാതയില്‍ പട്ടാമ്പി - പാലക്കാട് റോഡില്‍ വാടാനാംകുര്‍ശ്ശി ഗേറ്റിലും, പട്ടാമ്പി - ചെര്‍പ്ലശ്ശേരി റോഡില്‍ വല്ലപ്പുഴ ഗേറ്റിലും ഫ്‌ലൈ ഓവര്‍ ബ്രിഡ്ജ് പണിയാനുള്ള നടപടികള്‍ ത്വരിതഗതിയിലാണ്. മുതുതല, പരുതൂര്‍ പഞ്ചായത്തുകളിലുള്ള ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യമാണ് കൊടുമുണ്ട റെയില്‍വേ മേല്‍പ്പാലം. ഇതിന്റെ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു. പാലത്തിന്റെ നിര്‍മാാണ ചുമതല ഏറ്റെടുത്തിരിക്കുന്നത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ്. സര്‍ക്കാരിന്റെ കന്നി ബജറ്റിലാണ് കൊടുമുണ്ട റെയില്‍വേ മേല്‍പ്പാലത്തിന് തുക അനുവദിച്ചത്. തുടര്‍ന്ന് പാലം നിര്‍മ്മാണത്തിന് കിഫ്ബി അംഗീകാരം നല്‍കി. 32 കോടി രൂപയാണ് പാലത്തിന്റെ എസ്റ്റിമേറ്റ്. സര്‍വേ കഴിഞ്ഞാല്‍ നാട്ടുകാരുടെ സഹകരണത്തോടെ പാലം പണിയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്ന പ്രവൃത്തികള്‍ തുടങ്ങും. കൂടുതല്‍ സ്ഥലമേറ്റെടുക്കാതെ നിര്‍മാണം നടത്താനുള്ള വിശദ പദ്ധതി രേഖയാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രതിദിനം നൂറു കണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന പാതയിലാണ് റെയില്‍വേ ഗേറ്റ് സ്ഥിതിചെയ്യുന്നത്. ഒട്ടനവധി ട്രെയിനുകള്‍ കടന്നുപോകുന്നതിനാല്‍ നിരവധി തവണ ഗേറ്റ് അടച്ചിടുന്നതുമൂലം യാത്രക്കാര്‍ക്കും രോഗികള്‍ക്കും വളരെയേറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വാടാനാംകുര്‍ശ്ശിയില്‍ സ്ഥലമെടുപ്പിന് നടപടി തുടങ്ങി. മുപ്പതു കോടി രൂപയാണ് പാലം പണിയാന്‍ അനുവദിച്ചിട്ടുള്ളത്. വല്ലപ്പുഴയില്‍ നാട്ടുകാരുടെ പരമാവധി സഹകരണത്തോടെ മാത്രമേ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയൂ. മൂന്നിടത്തും റെയില്‍വേ മേല്‍പ്പാലം വരുന്നതോടെയാത്രക്കാര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങള്‍ ഒഴിവാകും. കാലതാമസം കൂടാതെ പദ്ധതി യാഥാര്‍ത്ഥ്യമാവണമെന്ന പ്രാര്‍ത്ഥനയിലും പ്രതീക്ഷയിലുമാണ്് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."