മഴക്കാല രോഗപ്രതിരോധത്തിന് പണം തടസമാകില്ല: മന്ത്രി അഡ്വ. കെ രാജു
കോട്ടയം: പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പണം തടസമാകില്ലെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന വനം-വന്യജീവി- ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. പകര്‍ച്ച വ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായിസംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണം ഉള്‍പ്പെടയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിലും 25000 രൂപ വീതം ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ശുചീകരണ-രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാം. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ തുക സര്‍ക്കാര്‍ പിന്നീട് തിരിച്ച് നല്‍കും. പനി ചികിത്സക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഒരു ഡോക്ടറേയും ഒരു പാരാമെഡിക്കല്‍ സ്റ്റാഫിനേയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതലായി നിയമിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനാവശ്യമായ തുകയും പ്ലാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാം. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തന രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയായി ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം നേരിടുന്നതിന് ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കണമെന്നും പ്രത്യേക ക്രമീകരണങ്ങള്‍ ഇവിടെ ഒരുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
മഴക്കാല രോഗങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ 26ന് പ്രത്യേക യോഗം ചേരും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്തുകളിലും നഗരസഭകളിലും ഇത്തരത്തില്‍ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 27, 28, 29 തിയതികളില്‍ ജില്ലയില്‍ വ്യാപകമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിവിധ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരെ ശുചീകരണത്തില്‍ പങ്കാളികളാക്കും. എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്, സ്റ്റുഡന്‍സ് പൊലിസ് വിഭാഗങ്ങള്‍ എന്നിവയുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. മാലിന്യം നിറഞ്ഞ കിടക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി. കെ ആശ, സുരേഷ് കുറുപ്പ്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ല കളക്ടര്‍ സി.എ ലത, മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, ടി.എന്‍ റഷീദ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി പാമ്പാടി, എ.ഡി.എം കെ. രാജന്‍, ഡി.എം.ഒ ജേക്കബ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."