ഇന്ത്യ ജനാധിപത്യ രാഷ്ട്രമായിരുന്നെങ്കില്‍
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന സംവിധാനത്തിനാണു ജനാധിപത്യമെന്നു പറയുക. നമ്മുടെ രാജ്യം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. പക്ഷേ, നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റ് മനുഷ്യനെ കീഴടക്കിയതുപോലെ വര്‍ഗീയഭരണനേതൃത്വം ഭാരതജനതയെയും കീഴടക്കിക്കൊണ്ടിരിക്കുകയാണെന്നതാണു സത്യം.ആചാര,വിശ്വാസസംഹിതകളില്‍ രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്നവയെ കാറ്റില്‍പറത്തി വര്‍ഗീയതയ്ക്കു പ്രാമുഖ്യം നല്‍കിയ മറ്റൊരു ഭരണകൂടം രാജ്യത്തിന്റെ ചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടില്ല.
നോട്ട് പ്രതിസന്ധിയെ മറ്റൊരു ഗതിയുമില്ലാതെ ക്ഷമിച്ച ജനങ്ങള്‍ക്കു മുമ്പില്‍ മുത്വലാഖും ബീഫും ആയുധമാക്കിയെറിഞ്ഞു വിശ്വാസത്തെ കുത്തിനോവിക്കാന്‍ രാജ്യത്തിന്റെ ഭരണകൂടം കഠിനശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മരിച്ചുവീഴുന്നതു രാജ്യത്തിന്റെ ജനാധിപത്യപാരമ്പര്യമാണ്. മത,സാമൂഹ്യ,സാംസ്‌കാരികരംഗങ്ങളില്‍ ഇന്ത്യക്കു മാതൃകയായ സംസ്ഥാനമാണു കേരളം. ആ കേരളത്തിന്റെ അഭിമാനമായ മെട്രോ തുടക്കംകുറിക്കുന്ന ചടങ്ങില്‍ ഇവിടത്തെ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി ആര് എവിടെയിരിക്കണമെന്നു തീരുമാനിക്കുകയും കേരളത്തിലെ തങ്ങളുടെ പ്രതിനിധിക്ക് ഇടംകണ്ടെത്തുകയും ചെയ്യാന്‍ ധൈര്യംകാട്ടി രാജ്യത്തെ ഏകാധിപത്യഭരണകൂടം. എല്ലാം കൈപ്പിടിയിലൊതുക്കാനും വിവിധ സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമല്ലാത്തവരെ കൊന്നുതള്ളാനും ഒരു ഭരണകൂടം തയാറായത് ഞെട്ടലോടെ കാണേണ്ടതുണ്ട്. ഇനിയും ഇതാവര്‍ത്തിക്കാനനുവദിക്കരുത്. ആര്‍ക്കൊക്കെയോ സംഭവിച്ച വലിയ പിഴവു പരിഹരിച്ചു രാജ്യത്തിന്റെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ നാം തയാറായേ മതിയാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."