ഗജ ചുഴലിക്കാറ്റില്‍ ഉലഞ്ഞ് തമിഴ്‌നാട്: 20 പേര്‍ മരിച്ചു
സേലം: ഗജ ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ തമിഴ്‌നാടിന്റെ തീരം തൊട്ടു. വന്‍ നാശനഷ്ടം വിതച്ചാണ് ചുഴലിക്കാറ്റെത്തിയത്. ഇതിനകം 20 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
നാഗപട്ടണം, കരൈക്കാല്‍ ജില്ലകളിലായി നൂറുകണക്കിന് മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയുമുണ്ട്. ഇരു ജില്ലകളിലും വൈദ്യുതി ബന്ധവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തടസ്സപ്പെട്ടു.
യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും നടത്തുമെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു.
ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ചെറിയ പരുക്കുള്ളവര്‍ക്ക് 25,000 രൂപയും സര്‍ക്കാര്‍ നല്‍കും.
വേദരാണ്യം തീരത്തു നിന്ന് 80,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."