കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങാന്‍ സഹകരണ ബാങ്ക് വായ്പ നല്‍കും
തൊടുപുഴ: ആഴ്ചതോറും നൂറുരൂപ അടച്ച് കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങാന്‍ തെക്കുംഭാഗം സര്‍വിസ് സഹകരണ ബാങ്ക് വായ്പ നല്‍കുമെന്ന് പ്രസിഡന്റ് ടോമി കാവാലം, സെക്രട്ടറി ഇന്‍ ചാര്‍ജ് വി.റ്റി. ബൈജു എന്നിവര്‍ അറിയിച്ചു.
ബാങ്കിലെ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങുന്നതിന് അയ്യായിരം രൂപ വായ്പ അനുവദിക്കും. രക്ഷാകര്‍ത്താക്കളുടെ പേരിലാണ് വായ്പ അനുവദിക്കുന്നത്. ആഴ്ചതോറും നൂറു രൂപ വീതമുള്ള തവണകളായിട്ടായിരിക്കും തിരിച്ചടവ്. കൂടാതെ കാരുണ്യസ്പര്‍ശം ബെനവലന്റ് ഫണ്ട് പദ്ധതിയില്‍ നിന്നും ചികിത്സാ സഹായം ലഭിക്കുന്നതിന് അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കാന്‍സര്‍ ചികിത്സയിലുള്ളവര്‍, കിഡ്നി രോഗങ്ങള്‍ക്ക് തുടര്‍ച്ചയായി ഡയാലിസിസിന് വിധേയരാകുന്നവര്‍ എന്നിവര്‍ക്കാണ് ചികിത്സാ സഹായം നല്‍കുന്നത്. അത്യുല്‍പ്പാദനശേഷിയുള്ളതും ഉയരം കുറഞ്ഞതും മൂന്നു വര്‍ഷംകൊണ്ട് കായ്ക്കുന്നതുമായ ഗംഗാബോണ്ടം തെങ്ങിന്തൈകള്ക്കുള്ള മൂന്നാംഘട്ടം രജിസ്ട്രേഷന് ആരംഭിച്ചതായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."