ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓവര്‍ ടൈം ജോലി ചെയ്യുന്നു: കാനം
തൊടുപുഴ: ജനകീയ പ്രശ്‌നങ്ങളോട് മുഖംതിരിയ്ക്കുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാഷ്ട്രീയനേട്ടത്തിനു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ 'ഓവര്‍ ടൈം ജോലി' ചെയ്യുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രമുഖ സി.പി.ഐ നേതാവായിരുന്ന വഴിത്തല ഭാസ്‌കരന്റെ 13 ാമത് ചരമവാര്‍ഷിക ദിനാചരണം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് ആര്‍.എസ്.എസ് പറയുന്നതാണ് നാളെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ജനങ്ങളുടെ അവകാശങ്ങളെയും സ്വാതന്ത്രത്തെയും കടന്നാക്രമിക്കുന്നു. വസ്ത്രം, ഭക്ഷണം എന്നിങ്ങനെ ജനങ്ങളുടെ എല്ലാ മേഖലയിലുമുള്ള അവകാശങ്ങളെ ഹനിക്കുന്ന നവഫാസിസ്റ്റ് സര്‍ക്കാരായി ബി.ജെ.പി ഭരണം മാറി.
ഭരണഘടനാ ഉറപ്പു നല്‍കുന്ന മൗലീകാവകാശങ്ങള്‍ പോലും കേന്ദ്രം നിഷേധിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് കന്നുകാലി വില്‍പ്പനക്കും കശാപ്പിനും നിയന്ത്രണം കൊണ്ടണ്ടുവന്നത്. ആഹാരം,ജോലി എന്നിവ തീരുമാനിക്കുന്നതിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഒരോ പൗരനും ഉറപ്പുനല്‍കിയിട്ടുണ്ടെണ്ടന്നും കേന്ദ്രത്തിന്റേത് ഭ്രാന്തന്‍ നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം കെ സലിംകുമാര്‍ അധ്യക്ഷനായിരുന്നു. സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.ക ശിവരാമന്‍, സംസ്ഥാന കൗണ്‍സിലംഗം മാത്യൂ വര്‍ഗീസ്,എ.ഐ.റ്റി.യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍, ഇ എസ് ബിജിമോള്‍ എം.എല്‍.എ, പി.പി ജോയി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."