HOME
DETAILS
MAL
കൂത്താടികളെ നശിപ്പിക്കുന്നതിന് സ്‌പ്രേയിങ് ആരംഭിച്ചു
backup
June 23 2017 | 19:06 PM
തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ വെള്ളക്കെട്ടുകളിലും ഓടകളിലും കൂത്താടികളെ നശിപ്പിക്കുന്നതിനുള്ള സ്‌പ്രേയിങ് ആരംഭിച്ചു.
ഫോഗിങ് പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രതയില്‍ കുറവുണ്ടായതായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് അറിയിച്ചതിനെത്തുടര്‍ന്ന് കൂത്താടി വളരുന്ന ഉറവിടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
'ഉറവിടങ്ങളില്ലാത്ത വീടും പരിസരവും' എന്നപദ്ധതിപ്രകാരം സന്നദ്ധപ്രവര്‍ത്തകരും നഴ്‌സിങ് വിദ്യാര്‍ഥികളും ആരോഗ്യ പ്രവര്‍ത്തകരും നടത്തിവരുന്ന ഗൃഹസന്ദര്‍ശനവും ബോധവല്‍ക്കരണവും തുടരുകയാണ്. ഉറവിടങ്ങള്‍ നീക്കം ചെയ്യാത്തവര്‍ക്ക് നോട്ടീസ് നല്‍കി നിയമനടപടി സ്വീകരിക്കുന്നതിനും പ്രാധാന്യം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."