HOME
DETAILS
MAL
നിയമം പാലിച്ചു മാത്രമേ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാവൂ: ഹൈക്കോടതി
backup
June 23 2017 | 19:06 PM
കൊച്ചി: സ്ഥിരം പെര്‍മിറ്റിന് അപേക്ഷ നല്‍കിയെന്ന ഒറ്റക്കാരണത്താല്‍ സ്വകാര്യ ബസുകള്‍ക്കു താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കരുതെന്നും മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചു പെര്‍മിറ്റ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ താല്‍ക്കാലിക പെര്‍മിറ്റുകള്‍ വ്യാപകമായി നല്കുന്നതിനെതിരേ കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനടക്കമുള്ളവര്‍ നല്കിയ ഹരജിയിലാണു ഹൈക്കോടതിയുടെ ഉത്തരവ്.
സ്വകാര്യ ബസുകള്‍ സ്ഥിരം പെര്‍മിറ്റിന് അപേക്ഷ നല്‍കിയശേഷം താല്‍ക്കാലിക പെര്‍മിറ്റ് തേടുക പതിവാണ്. എന്നാല്‍, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് പ്രത്യേക സാഹചര്യങ്ങളും താല്‍ക്കാലിക യാത്രാ ആവശ്യങ്ങളും മുന്‍നിര്‍ത്തിയാണു താല്‍ക്കാലിക പെര്‍മിറ്റ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."