ഡല്‍ഹിയിലെ അനധികൃത കോളനി നിവാസികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കും
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അനധികൃതമായി താമസിക്കുന്ന 40 ലക്ഷത്തോളം കോളനി നിവസികള്‍ക്ക് കേന്ദ്രം ഉടമസ്ഥാവകാശം നല്‍കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
1797 കോളനികളിലുള്ളവര്‍ക്കാണ് ഉടമസ്ഥാവകാശം ലഭിക്കുക. സ്വകാര്യ, സര്‍ക്കാര്‍ ഭൂമികളില്‍ താമസിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു. വീട് നിര്‍മാണത്തിനായി ജനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് ലോണെടുക്കാമെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും വിപ്ലവകരമായ തീരുമാനമാണിതെന്ന് മന്ത്രി പറഞ്ഞു. കോളനി നിവാസികള്‍ക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നല്‍കാനുള്ള നീക്കത്തെ ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വിശേഷിപ്പിച്ചത്.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അനധികൃത കോളനികളിലെ വികസനത്തിനായി ഡല്‍ഹി സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരുന്നു. അനധികൃത കോളനികള്‍ നിയമ വിധേയമാക്കാനുള്ള നടപടികള്‍ കേന്ദ്രം ഉടന്‍ ആരംഭിക്കണമെന്നും വൈകിപ്പിക്കരുതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
കോളനികളെ നിയമ വിധേയമാക്കുന്നതുവരെ കാത്തിരിക്കില്ല. അവര്‍ ജീവിക്കുന്നത് മോശം സാഹചര്യത്തിലാണ്. കോളനികളുടെ വികസനത്തിനായി 6000 കോടി രൂപ വകയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കോളനികളില്‍ താമസിക്കുന്നവര്‍ക്ക് സ്ഥലത്തിന്റെ ഉമസ്ഥാവകാശം നല്‍കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് ജൂണില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."